
-
നോയ്ഡ:വാടകവീട്ടില്‍ ദമ്പതിമാരെ മരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ഹൊഷിയാര്‍പുര്‍ മേഖലയില്‍ ശനിയാഴ്ചയാണ് സംഭവം.
വീടിന് അകത്തുനിന്ന് ഒരു കുട്ടിയുടെ നിര്‍ത്താതെയുള്ള കരച്ചില് കേട്ടതിനെ തുടര്‍ന്ന് സമീപവാസി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
വീട്ടില്‍ താമസിക്കുന്നവര്‍ പ്രതികരിക്കുന്നില്ലെന്നും ഇയാള്‍ പോലീസിനെ അറിയിച്ചു.
തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് വാതില്‍ തകര്‍ത്ത് അകത്തു കടന്നപ്പോഴാണ് ദമ്പതിമാരുടെ മൃതദേഹം നിലയില്‍ കണ്ടെത്തിയത്. എട്ട് മാസം പ്രായമുള്ള കുട്ടി മൃതദേഹങ്ങള്‍ക്ക് സമീപത്തിരുന്നു കരയുന്നുണ്ടായിരുന്നു.
സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രഥമിക നിഗമനം. എന്നാല്‍ ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്താനായിട്ടില്ല.ബിഹാര്‍ സ്വദേശികളായ ദമ്പതിമാര്‍ ജൂലായ് ഏഴിനാണ് വീട് വാടകയ്ക്ക് എടുത്ത് താമസം ആരംഭിച്ചത്. ബിഹാറിലുള്ള ബന്ധുക്കളെ പോലീസ് വിവരമറിയിച്ചിട്ടുണ്ട്.
ദമ്പതിമാരുടെ മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനയച്ചു. കുട്ടിയെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Highlight: Couple found dead in rented home
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..