ബൈക്ക് റോഡിലെ കുഴിയില്‍വീണു; കുഴിയടയ്ക്കാന്‍ നേരിട്ടിറങ്ങി ബെംഗളൂരുവിലെ ദമ്പതിമാര്‍


കുഴിയടിയ്ക്കാൻ നേരിട്ടിറങ്ങി ദമ്പതിമാർ

ബെംഗളൂരു: ബൈക്ക് റോഡിലെ കുഴിയില്‍ വീഴുകയും അപകടത്തില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെടുകയും ചെയ്തതിന് പിന്നാലെ കുഴിയടിയ്ക്കാന്‍ നേരിട്ടിറങ്ങി ദമ്പതിമാര്‍. ബെംഗളുരുവിലാണ് സംഭവം. മല്ലേശ്വരത്ത് താമസിക്കുന്ന നാഗമണിയും ഭര്‍ത്താവുമാണ് കുഴിയടയ്ക്കാന്‍ മുന്നിട്ടിറങ്ങിയത്.

വെള്ളിയാഴ്ച രാവിലെ നാഗമണിയുടെ ഭര്‍ത്താവ് പുറത്തു പോയപ്പോള്‍ കുഴിയില്‍ തെന്നി ബൈക്ക് മറിഞ്ഞിരുന്നു. എതിര്‍ദിശയില്‍ വന്ന വാഹനം കയറാതെ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രമാണ്. തുടര്‍ന്ന് കുഴിയില്‍ വീണ് ആര്‍ക്കും പരിക്ക് പറ്റാതിരിക്കട്ടെ എന്നുകരുതി ഇരുവരും റോഡിലെ കുഴിയടയ്ക്കാന്‍ മുന്നിട്ടിറങ്ങുകയായിരുന്നു.



റോഡിലെ കുഴി അടയ്ക്കാത്തതില്‍ കോര്‍പ്പറേഷന് നിരന്തരമായി കോടതിയില്‍ നിന്നും വിമര്‍ശനമുയരുന്ന സാഹചര്യമുണ്ട്. അതിനിടെയാണ് ദമ്പതിമാര്‍ റോഡിലെ കുഴിയടയ്ക്കാന്‍ മുന്നിട്ടിറങ്ങിയതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായത്. മുഖ്യമന്ത്രിയെയും മറ്റു മന്ത്രിമാരെയും ടാഗ് ചെയ്തുകൊണ്ടാണ് പലരും സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവയ്ക്കുന്നത്.

Content Highlights: Couple falls into pit during bike ride, gets down directly to close the pit

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented