ഡോ.രൺദീപ് ഗുലേറിയ | ഫോട്ടാ: PTI
ന്യൂഡല്‍ഹി: സ്കൂളുകള്‍ വീണ്ടും തുറക്കുന്നത് പരിഗണിക്കണമെന്ന് ന്യൂഡല്‍ഹിയിലെ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (എയിംസ്) ഡയറക്ടര്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കോവിഡ് 19 ഭീതിയില്‍ രാജ്യവ്യാപകമായി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇന്ത്യയിലെ മിക്ക സ്കൂളുകളും അടച്ചിരുന്നു. ഒന്നര വര്‍ഷത്തിനിപ്പുറവും സ്കൂളുകളുടെ പ്രവര്‍ത്തനം പൂര്‍വ്വസ്ഥിതിലായിട്ടില്ല.
വൈറസ് വ്യാപനം കുറവുള്ള ജില്ലകളില്‍ സ്കൂളുകള്‍ തുറക്കണമെന്നുള്ള അഭിപ്രായക്കാരനാണ് താനെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. കൃത്യമായ ആസൂത്രണത്തോടെ ടി.പി.ആര് 5 ശതമാനത്തിന് താഴെയുള്ള സ്ഥലങ്ങളില്‍ സ്കൂളുകള്‍ തുറക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ വൈറസ് ബാധയെ തുടര്‍ന്ന് കുട്ടികള്‍ക്ക് പലര്‍ക്കും സ്വാഭാവിക പ്രതിരോധശേഷി വികസിച്ചിട്ടുണ്ടെന്നും ഡോ. ഗുലേറിയ പറഞ്ഞു.
സ്കൂളുകള്‍ തുറന്നതിന് ശേഷം കോവിഡ് പടരുന്നതായി എന്തെങ്കിലും സൂചനകള്‍ ലഭിച്ചാല്‍ സ്കൂളുകള്‍ ഉടന്‍ അടച്ചുപൂട്ടാന്‍ കഴിയുമെന്ന് പ്രശസ്ത പള്‍മോണോളജിസ്റ്റും കോവിഡ് 19ന്റെ ഇന്ത്യയിലെ ടാസ്ക് ഫോഴ്സ് അംഗവുമായ ഡോ. ഗുലേറിയ പറഞ്ഞു. ഒന്നിടവിട്ട ദിവസങ്ങളില്‍ കുട്ടികളെ സ്കൂളുകളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് അതാത് ജില്ലകള്‍ പദ്ധതികള്‍ രൂപീകരിക്കണമെന്നും വീണ്ടും തുറക്കാനുള്ള മറ്റ് വഴികള്‍ ആസൂത്രണം ചെയ്യണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Content Highlights: Country should consider reopening schools says aiims director
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..