കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നുവെന്ന് പ്രധാനമന്ത്രി


എല്ലാ വോട്ടിങ് റെക്കോര്‍ഡുകളും തകര്‍ക്കാന്‍ നമുക്ക് സാധിക്കുമെന്ന് ലോകത്തിനെ കാണിച്ചുകൊടുക്കണം. മോദി സര്‍ക്കാര്‍ വീണ്ടും വരണം എന്ന് ജനങ്ങള്‍ തീരുമാനിച്ചുറപ്പിച്ചുകഴിഞ്ഞുവെന്നും മോദി പറഞ്ഞു.

വാരാണസി: കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ ജീവന്‍ പണയം വെച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാരാണസിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. കേരളത്തിലെയും ബംഗാളിലെയും പ്രവര്‍ത്തകരെ കൊലപ്പെടുത്തുന്നുവെന്നും ബിജെപി പ്രവര്‍ത്തകര്‍ ഇവിടങ്ങളില്‍ കഷ്ടപ്പെടുന്നുവെന്നും മോദി പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ വലിയ വിജയം നേടാനുതകുന്ന നിര്‍ദ്ദേശം നല്‍കുന്നതിനിടെയാണ് പ്രധാനമന്ത്രി കേരളത്തേയും ബംഗാളിനെയും പരാമര്‍ശിച്ചത്. വാരാണസിയിലെ പ്രവര്‍ത്തകര്‍ ഉയര്‍ന്ന സൗകര്യങ്ങളില്‍ ജീവിക്കുന്നവരാണ്. എന്നാല്‍ കേരളവും ബംഗാളും പോലെയുള്ള സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തകര്‍ക്ക് വളരെയധികം കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളത്. കേരളത്തിലും ബംഗാളിലുമുള്ള പ്രവര്‍ത്തകര്‍ ജയിലലടക്കപ്പെടുന്നു. അതേപോലെ അവര്‍ കൊലചെയ്യപ്പെടുന്നു. ആ ഒരു സാഹചര്യം നിങ്ങള്‍ തിരിച്ചറിയണം.

മടങ്ങിവരുമെന്ന് ഉറപ്പില്ലാതെയാണ് കേരളത്തിലെ പ്രവര്‍ത്തകര്‍ വീടുകളില്‍ നിന്നും ഇറങ്ങുന്നത്. അമ്മമാരോട് യാത്രപറഞ്ഞാണ് പ്രവര്‍ത്തകര്‍ എന്നും പുറത്തുപോകുന്നതെന്നും ബംഗാളിലും സമാനമായ സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. വാരാണസിയിലെ പ്രവര്‍ത്തകര്‍ക്ക് അത്തരം ബുദ്ധിമുട്ടുകള്‍ ഒന്നുംതന്നെ നേരിടേണ്ടിവരുന്നില്ല. അതുകൊണ്ടുതന്നെ പരമാവധി വോട്ടുകള്‍ സമാഹരിക്കുന്നതില്‍ വീഴ്ചവരുത്തരുത്- മോദി പറഞ്ഞു.

രാജ്യത്ത് നിലവില്‍ ഭരിച്ചുകൊണ്ടിരിക്കുന്ന സര്‍ക്കാരിന് അനുകൂലമായ തരംഗമാണ് കാണാനാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും കാശി ഘട്ട് മുതല്‍ പോര്‍ബന്ദര്‍ വരെയുമുള്ള ജനങ്ങള്‍ മോദി ഭരണം വീണ്ടും വരണം എന്നാണ് പറയുന്നതെന്നും മികച്ച ഭരണം ഉറപ്പാക്കാന്‍ ആത്മാര്‍ഥമായി പരിശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ പോളിങ് ബൂത്തുകളിലും ജയിക്കണമെന്നും അതിനായി പരിശ്രമിക്കണമെന്നും മോദി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. ഞാന്‍ ജയിക്കുമോ പരാജയപ്പെടുമോ എന്നത് വിഷയമല്ല. ജനാധിപത്യം തീര്‍ച്ചയായും വിജയിക്കണം. എല്ലാ വോട്ടിങ് റെക്കോര്‍ഡുകളും തകര്‍ക്കാന്‍ നമുക്ക് സാധിക്കുമെന്ന് ലോകത്തിനെ കാണിച്ചുകൊടുക്കണം. മോദി സര്‍ക്കാര്‍ വീണ്ടും വരണം എന്ന് ജനങ്ങള്‍ തീരുമാനിച്ചുറപ്പിച്ചുകഴിഞ്ഞുവെന്നും മോദി പറഞ്ഞു.

വാരാണസിയിലെ ഒരു ബൂത്തിലെങ്കിലും പിന്നോക്കം പോയാല്‍ എത്രവലിയ വിജയം ലഭിച്ചാലും തനിക്ക് സന്തോഷിക്കാനാകില്ലെന്നും മോദി പ്രവര്‍ത്തകരോട് പറഞ്ഞു. നിങ്ങള്‍ ജനങ്ങളുടെ ഹൃദയത്തില്‍ ഇടം നേടുന്നതില്‍ വിജയിച്ചാല്‍ സ്വാഭാവികമായും പാര്‍ട്ടിയും വിജയം നേടുമെന്നും അദ്ദേഹം പ്രവര്‍ത്തകരോടായി പറഞ്ഞു.

വാരണാസിയിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തെപ്പറ്റി നിരീക്ഷകര്‍ പുസ്തകങ്ങള്‍ എഴുതാന്‍ നിര്‍ബന്ധിതരാക്കപ്പെടുന്ന തരത്തിലുള്ള പ്രകടനമാണ് കാഴ്ചവയ്‌ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Country is witnessing a pro-incumbency for the first time: PM Modi

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


pinarayi vijayan

1 min

എന്തും വിളിച്ച് പറയാവുന്ന സ്ഥലമല്ല കേരളം; പി.സി ജോര്‍ജിന്റേത് നീചമായ വാക്കുകള്‍- മുഖ്യമന്ത്രി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section
Most Commented