സഞ്ജിത് സുന്ദരം
ആധാര്‍ മാതൃകയില്‍ ഇന്ത്യക്കാര്‍ വികസിപ്പിച്ച 'മോസിപ്' എന്ന അടിസ്ഥാന തിരിച്ചറിയല്‍ സംവിധാനം സ്വീകരിച്ച് രാജ്യങ്ങള്‍. ബെംഗളൂരുവിലെ ടെക്നോളജി യൂണിവേഴ്സിറ്റിയായ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി (ഐ.ഐ.ഐ.ടി.-ബി.) യുടെ കീഴില്‍ 2018-ല്‍ തുടക്കംകുറിച്ച 'മോഡുലാര്‍ ഓപ്പണ്‍സോഴ്സ് ഐഡന്റിറ്റി പ്ലാറ്റ്ഫോം' (മോസിപ്) എന്ന ഡിജിറ്റല്‍ പ്ലാറ്റ്ഫോമാണ്, പൗരന്മാര്ക്ക് തിരിച്ചറിയല്‍ സംവിധാനം സ്വന്തമായി വികസിപ്പിക്കാന്‍ കഴിയാത്ത ചെറുരാജ്യങ്ങള്‍ക്ക് തുണയാകുന്നത്.
ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്, ടാറ്റ ട്രസ്റ്റ്സ്, ഒമിഡിയാര്‍ നെറ്റ്വര്‍ക്ക്, പ്രതീക്ഷ ട്രസ്റ്റ്, നോര്‍വേയിലെ നോറാഡ് എന്നിവയുടെ സാമ്പത്തിക പിന്തുണയോടെയാണ് മോസിപ്പിന്റെ പ്രവര്‍ത്തനം. മൊറോക്കോ, ഫിലിപ്പീന്‍സ്, ശ്രീലങ്ക, യുഗാണ്‍ഡ, എത്യോപ്യ, റിപ്പബ്ലിക് ഓഫ് ഗുനിയ, സിയറ ലിയോണ്‍, ബുര്‍ക്കിന ഫാസോ, ടോഗോളീസ് റിപ്പബ്ലിക് എന്നീ ഒമ്പതു രാജ്യങ്ങള്‍ ഇതിനോടകം ഈ സൗജന്യ ഓപ്പണ്‍സോഴ്സ് പ്ലാറ്റ്ഫോം ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഫിലിപ്പീന്‍സില്‍ ഏഴു കോടി ജനങ്ങള്‍ക്ക് മോസിപ് ഉപയോഗിച്ച് യൂണീക്ക് ഐ.ഡി. ഉണ്ടാക്കിക്കഴിഞ്ഞു.
മോസിപ്പിന്റെ 11 അംഗ നേതൃനിരയില്‍ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്വദേശി സഞ്ജിത് സുന്ദരം എന്ന മലയാളി ചെറുപ്പക്കാരനുമുണ്ട്. മോസിപ്പിന്റെ ബയോമെട്രിക് വിഭാഗം മേധാവിയാണ് സഞ്ജിത്. എറണാകുളം തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളേജില്‍ നിന്ന് ബി.ടെക് നേടിയിട്ടുള്ള സഞ്ജിത്, 2012 മുതല്‍ അഞ്ചുവര്‍ഷക്കാലം ആധാര്‍ പ്രോജക്ടിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോകത്തിലെ മുന്‍നിര ബയോമെട്രിക് കമ്പനികളില്‍ ജോലി ചെയ്തിട്ടുള്ള അദ്ദേഹം നിലവില്‍ ലോക ബാങ്കിന്റെ കണ്‍സള്‍ട്ടന്റ് കൂടിയാണ്.
പാവപ്പെട്ടവരും പണക്കാരും എന്ന വേര്‍തിരിവില്ലാതെ ലോകജനതയ്ക്ക് മുഴുവന്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ തിരിച്ചറിയല്‍ രേഖ ലഭ്യമാക്കുക എന്നതാണ് മോസിപ്പിന്റെ ആത്യന്തിക ലക്ഷ്യമെന്ന് സഞ്ജിത് സുന്ദരം പറഞ്ഞു.
സഞ്ജിത് സുന്ദരം
Content Highlights: mosip, The Modular Open Source Identity Platform, Aadhar
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..