ന്യൂഡല്‍ഹി: കേന്ദ്ര ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റര്‍. അമേരിക്കന്‍ പകര്‍പ്പവകാശ നിയമലംഘനം ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിന്റെ നടപടി. അക്കൗണ്ട് ബ്ലോക്ക് ചെയ്ത വിവരം ട്വിറ്ററിലൂടെ രവിശങ്കര്‍ പ്രസാദ് തന്നെയാണ് അറിയിച്ചത്. ഒരു മണിക്കൂറോളം നേരം അക്കൗണ്ട് ഉപയോഗിക്കാന്‍ സാധിച്ചില്ല. പിന്നീട് അക്കൗണ്ട് പുനഃസ്ഥാപിച്ചുവെന്നും മന്ത്രി ട്വീറ്റ് ചെയ്തു 

മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ അക്കൗണ്ട് മരവിപ്പിച്ച ട്വിറ്ററിന്റെ നടപടി രാജ്യത്തെ ഐ.ടി. ചട്ടത്തിന്റെ ലംഘനമാണെന്നും രവിശങ്കര്‍ പ്രസാദ് കുറ്റപ്പെടുത്തി. 

ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ട്വിറ്റുകളിലെ വിവാദങ്ങള്‍ക്ക് പിന്നാലെ കേന്ദ്രസര്‍ക്കാരും ട്വിറ്ററും തമ്മിലുള്ള പോര് മുറുകിയതിനിടെയാണ് ഐ.ടി. മന്ത്രിയുടെ അക്കൗണ്ടിനും ട്വിറ്റര്‍ പൂട്ടിട്ടത്. അടുത്തിടെ ചില ബി.ജെ.പി., ആര്‍.എസ്എസ്. ദേശീയ നേതാക്കളുടെ അക്കൗണ്ടും ട്വിറ്റര്‍ താത്കാലികമായി ബ്ലോക്ക് ചെയ്തിരുന്നു.

content highlgihts: Couldn't Access My Own Twitter Account: Minister Ravi Shankar Prasad