അജിത് ഡോവലും വാങ് യീയും | Photo: ANI
ന്യൂഡൽഹി: ഇന്ത്യ - ചൈന അതിർത്തിയിലെ പ്രശ്നങ്ങൾ എത്രയും പെട്ടെന്ന് പരിഹരിക്കൂ, എന്നിട്ട് ചൈന സന്ദർശിക്കാം എന്ന് ഇന്ത്യ. ഇന്ത്യൻ സന്ദർശനത്തിനെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയുമായി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിൽ വെച്ച് അജിത് ഡോവലിനെ വാങ് യീ ചൈനയിലേക്ക് ക്ഷണിച്ചിരുന്നു. ഇതിന് മറുപടിയായാണ് അജിത് ഡോവൽ ഇക്കാര്യം പറഞ്ഞത്.
ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ പ്രധാനമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം നല്ല രീതിയിൽ മുമ്പോട്ട് കൊണ്ടുപോകാൻ തടസ്സങ്ങളുണ്ടെങ്കിൽ ഒഴിവാക്കണമെന്നും അജിത് ഡോവൽ പറഞ്ഞു.
അതേസമയം അതിര്‍ത്തിയിൽ കടന്നുകയറിയ മേഖലകളില്‍ നിന്ന് പിൻവാങ്ങണമെന്ന് ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടു. ചൈനീസ് വിദേശകാര്യമന്ത്രിയുടെ ഇന്ത്യൻ സന്ദർശനം മുൻകൂട്ടി പ്രഖ്യാപിക്കാൻ ചൈനയ്ക്ക് താൽപര്യമില്ലായിരുന്നുവെന്ന് വിദേശകാര്യമന്ത്രി ഡോ. എസ് ജയ് ശങ്കർ കൂടിക്കാഴ്ചയ്ക്ക് ശേഷം വ്യക്തമാക്കി.
അതിർത്തിയിലെ സാഹചര്യങ്ങൾ വളരെ ഏറെ കലുഷിതമാണ്. അവിടെ നിന്ന് സേനയുടെ പിന്മാറ്റം അത്യാവശ്യമാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം സാധാരണ നിലയിലല്ല എന്ന് ഇന്ത്യ ചൈനയെ അറിയിച്ചു. അത് സാധാരണ നിലയിലേക്കാകണമെങ്കിൽ സേനാ പിന്മാറ്റം പൂർണമായാൽ മാത്രമേ നടക്കുകയുള്ളൂ എന്നാണ് ഇന്ത്യ ചൈനയോട് അറിയിച്ചിരിക്കുന്നത്. ഇതിന് സമയപരിധി വെക്കാനുള്ള ആവശ്യം നിലവിലില്ല എന്നും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ് ശങ്കർ വ്യക്തമാക്കി.
Content Highlights: Could Visit After Issues Resolved - NSA Ajit Doval To China's Invite
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..