പാർലമെന്റിന്റെ ഇരു സഭകളെയും സംബോധന ചെയ്യുവാനായി രാഷ്ട്രപതി ദ്രൗപദി മുർമു എത്തുന്നു. ഉപരാഷട്രപതി ജഗ്ദീപ് ധൻ കർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്പീക്കർ ഓം ബിർല സമീപം.
ന്യൂഡല്‍ഹി: ജനാധിപത്യത്തിന്റെ മുഖ്യശത്രു അഴിമതിയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. അഴിമതിക്കെതിരായ നിരന്തര യുദ്ധം തുടരുമെന്നും അഴിമതി രഹിത സമൂഹമാണ് ലക്ഷ്യമെന്നും രാഷ്ട്രപതി പറഞ്ഞു. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി പാര്‍ലമെന്റില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.
ലോകം ഇന്ത്യയെ ഉറ്റുനോക്കുകയാണ്. ലോകത്തെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറി. രാജ്യത്തിന് അമൃത് കാലമാണിതെന്നും വികസന പാതയിലാണ് രാജ്യം മുന്നേറുന്നതെന്നും പറഞ്ഞ രാഷ്ട്രപതി മോദി സര്‍ക്കാരിന്റെ നേട്ടങ്ങളും അഭിസംബോധനയില്‍ എടുത്തുപറഞ്ഞു. നയപരമായ മരവിപ്പ് ഇപ്പോഴില്ലെന്നും യുപിഎ സര്‍ക്കാരിനെ പരേക്ഷമായി വിമര്‍ശിച്ചുകൊണ്ട് രാഷ്ട്രപതി പറഞ്ഞു.
എല്ലാ മേഖലയിലുമുള്ള വികസനവും ദാരിദ്രമില്ലാത്ത രാജ്യം കെട്ടിപ്പടുക്കുകയുമാണ് ലക്ഷ്യം. യുവാക്കളുടെയും വനിതകളുടെയും കഴിവുകള്‍ പ്രയോജനപ്പെടുത്തണം. പ്രകൃതിയെ സംരക്ഷിച്ച് മുന്നോട്ടുപോകുന്ന സര്‍ക്കാരാണിത്. സാങ്കേതിക രംഗത്ത് മുന്‍തൂക്കം നേടാനായി. ഭീകരതയ്ക്ക് എതിരേയുള്ള കടുത്ത നടപടി തുടരുമെന്നും മിന്നലാക്രമണത്തെ ഉള്‍പ്പെടെ പരാമര്‍ശിച്ചുകൊണ്ട് രാഷ്ട്രപതി പറഞ്ഞു.
കോവിഡ് കാലത്ത് സര്‍ക്കാര്‍ പാവപ്പെട്ടവര്‍ക്ക് എല്ലാ സഹായവും നല്‍കി. ജന്‍ധന്‍ യോജന കോവിഡ് പ്രതിസന്ധി വേളയില്‍ ഉപകാരപ്രദമായി. ജനങ്ങള്‍ക്ക് സാമ്പത്തിക സഹായം എത്തിക്കാനായി. പാവപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കി. ദളിത്, ആദിവാസി വിഭാഗങ്ങളെ ചേര്‍ത്തുനിര്‍ത്തിയ സര്‍ക്കാര്‍ അവരെ സ്വപ്‌നം കാണാന്‍ പ്രാപ്തരാക്കിയെന്നും രാഷ്ട്രപതി പറഞ്ഞു.
Updating ...
Content Highlights: Corruption biggest enemy of democracy, says President Murmu in Parliament
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..