പനജി: ആഭ്യന്തര കമ്പനികള്‍ക്കും പുതിയ പ്രാദേശിക മാനുഫാക്ചറിങ് കമ്പനികള്‍ക്കും കോര്‍പറേറ്റ് നികുതിയില്‍ ഇളവു പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. ധനമന്ത്രി നിര്‍മലാ സീതാരാമനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.
സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ സ്വീകരിക്കാത്ത ആഭ്യന്തര കമ്പനികളും പ്രാദേശിക മാനുഫാക്ചറിങ് കമ്പനികളും ഇനി സെസ്സും എല്ലാ സര്‍ചാര്‍ജുകളും ഉള്‍പ്പെടെ 25.17 ശതമാനം നികുതി അടച്ചാല്‍ മതിയാകും. നേരത്തെ ഇത് 30 ശതമാനമായിരുന്നു. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ സ്വീകരിക്കുന്ന കമ്പനികള്‍ക്ക് മിനിമം ഓള്‍ട്ടര്‍നേറ്റ് ടാക്സ് (MAT) 18 ശതമാനത്തില്‍നിന്ന് 15 ശതമാനമാക്കി കുറച്ചിട്ടുമുണ്ട്.
സാമ്പത്തിക വളര്‍ച്ച പ്രോത്സാഹിപ്പിക്കുന്നതിന് ആദായനികുതി നിയമത്തില്‍ 2019-20 സാമ്പത്തികവര്‍ഷം മുതല്‍ പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പ്രകാരം മറ്റ് ആനുകൂല്യങ്ങളോ ഇളവുകളോ സ്വീകരിക്കാത്ത ആഭ്യന്തര കമ്പനികള്‍ 22 ശതമാനം നിരക്കില്‍ നികുതി അടച്ചാല്‍ മതിയാകും- മന്ത്രി പറഞ്ഞു.
കൂടാതെ, ഒക്ടോബര്‍ ഒന്നിനു ശേഷം പ്രവര്‍ത്തനം ആരംഭിക്കുന്ന മാനുഫാക്ചറിങ് കമ്പനികളുടെ നികുതി 15 ശതമാനമായിരിക്കും. സര്‍ചാര്‍ജ് ഉള്‍പ്പെടെ 17.01 ശതമാനം നികുതിയാണ് ഇവര്‍ നല്‍കേണ്ടി വരിക.
സാമ്പത്തിക ഉത്തേജനം ലക്ഷ്യമാക്കിയുള്ള ധനമന്ത്രിയുടെ പ്രഖ്യാപനം ഓഹരിവിപണിക്ക് ഉണര്‍വു പകര്‍ന്നു. ഗോവയില്‍, ജി എസ് ടി കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രിയുടെ പ്രഖ്യാപനം.
കൂടാതെ, ഓഹരികള്‍ തിരികെ വാങ്ങാനുള്ള പ്രഖ്യാപനം (ഷെയര്‍ ബൈബാക്ക്) 2019 ജൂലൈ അഞ്ചിനു മുമ്പ് നടത്തിയിട്ടുള്ള ലിസ്റ്റഡ് കമ്പനികള്‍ക്ക് ആശ്വാസകരമായ പ്രഖ്യാപനവും മന്ത്രി നടത്തിയിട്ടുണ്ട്. തിരികെ വാങ്ങുന്ന ഓഹരികള്‍ക്ക് ഈ കമ്പനികള്‍ നികുതി നല്‍കേണ്ടതില്ല. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ മൂലധന നേട്ടത്തിന്മേലുള്ള സൂപ്പര്‍ റിച്ച് നികുതിയും ഒഴിവാക്കിയിട്ടുണ്ട്.
content highlights: corparate tax rate to be cut for domestic companies says nirmala sitaraman
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..