47 ലക്ഷം കടന്ന് ഇന്ത്യയിലെ കോവിഡ് ബാധിതര്‍; 94,372 പേര്‍ക്ക് പുതുതായി രോഗം


ഡൽഹിയിൽ നിന്നുള്ള കാഴ്ച | ചിത്രം:പി.ജി.ഉണ്ണികൃഷ്ണൻ|മാതൃഭൂമി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണവൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 47 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,372 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,114 പേര്‍ മരിക്കുകയും ചെയ്തു.

47.54 ലക്ഷമാണ് രാജ്യത്തെ ആകെ കോവിഡ് ബാധിതര്‍. ഇതില്‍ 9.73 ലക്ഷം പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 37.02 ലക്ഷത്തിലധികം പേര്‍ രോഗമുക്തി നേടി. 78,586 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്.

കഴിഞ്ഞ കുറച്ചുദിവസങ്ങളായി രാജ്യത്ത് ദിനംപ്രതിയുള്ള കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിനടുത്താണ്‌. ആകെ രോഗികളുടെ എണ്ണത്തില്‍ അമേരിക്കയ്ക്ക് പിറകിലായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ രോഗികളുടെ എണ്ണത്തിലും മരണ നിരക്കിലും ഒന്നാമതാണ് ഇന്ത്യ.

മഹാരാഷ്ട്ര,ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ രോഗംസ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ ഒരു ദിവസത്തിനിടെയുണ്ടാകുന്ന റെക്കോര്‍ഡ് നിരക്കാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Content Highlights: Coronavirus-India Records 94,372 New Cases, 1,114 Deaths In 24 Hours; Total Crosses 47 lakh

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022

More from this section




Most Commented