-
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16,922 പേര്‍ക്ക് കൂടി രോഗം ബാധിച്ചതോടെ രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം അഞ്ച് ലക്ഷത്തിനടുത്തെത്തി. 418 പേര്‍ 24 മണിക്കൂറിനിടെ മരിക്കുകയും ചെയ്തു.
രാജ്യത്ത് രോഗവ്യാപനം കൂടുതലുള്ള മഹാരാഷ്ട്രയില്‍ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,42,900 ആണ്. 6739 പേര്‍ മഹാരാഷ്ട്രയില്‍ മാത്രം മരിച്ചു. ഡല്‍ഹിയില്‍ 70,390 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 2365 പേര്‍ മരിച്ചു. 28,943 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1735 മരണവും, 67,468 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച തമിഴ്‌നാട്ടില്‍ 866 മരണവും റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: coronavirus-418 deaths and highest single-day spike of 16,922 new COVID19 positive cases
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..