-
ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 10667 പേര്‍ക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഒറ്റ ദിവസത്തിനിടെ 380 പേര്‍ മരിച്ച് ആകെ കോവിഡ് മരണങ്ങള്‍ പതിനായിരത്തിനടുത്തെത്തി. രാജ്യത്ത് 343091 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 9900 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ തുടര്‍ച്ചയായ ദിവസങ്ങളില്‍ ദിനംപ്രതി വര്‍ധിച്ച് വന്നിരുന്ന പുതിയ രോഗികളുടെ നിരക്ക് രണ്ടു ദിവസമായി നേരിയ കുറവ് വന്നിട്ടുണ്ട്. മൊത്തം വൈറസ് ബാധിതരില്‍ 153178 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 180013 പേര്‍ രോഗമുക്തരാകുകയും ചെയ്തു. രോഗംഭേദമാകുന്നവരുടെ നിരക്ക് വര്‍ധിക്കുന്നതും നേരിയ ആശ്വാസം നല്‍കുന്നുണ്ട്.
മഹാരാഷ്ട്രയില്‍ 110744 പേര്‍ക്ക് ഇതുവരെ രോഗം കണ്ടെത്തിയിട്ടുണ്ട്. 4128 മരണമാണ് അവിടെ റിപ്പോര്‍ട്ട് ചെയ്തത്. 42829 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ച ഡല്‍ഹിയില്‍ 1400 മരണവും 24055 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച ഗുജറാത്തില്‍ 1505 പേര്‍ മരിക്കുകയും ചെയ്തു.
തമിഴ്‌നാട്ടില്‍ 46504 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 479 പേര്‍ മരിച്ചു.മധ്യപ്രദേശില്‍ 10935 പേര്‍ക്ക് രോഗവും 465 മരണവും റിപ്പോര്‍ട്ട് ചെയ്തു.
Content Highlights: Coronavirus-10,667 new COVID19 cases and 380 deaths reported in the last 24 hours
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..