'വൈറസ് നിങ്ങളുടെ മതവും വിശ്വാസവും നോക്കില്ല', ഒറ്റക്കെട്ടായി പൊരുതണമെന്ന് മതനേതാക്കളോട് ആദിത്യനാഥ്


-

ലഖ്‌നൗ: കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മതനേതാക്കളോട് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

ഉത്തര്‍പ്രദേശിലെ 377ഓളം മതനേതാക്കളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് യോഗി ആദിത്യനാഥ് ഇക്കാര്യം സൂചിപ്പിച്ചത്.



സമാനതകളില്ലാത്ത ദുരന്തത്തിലൂടെയാണ് നമ്മള്‍ കടന്നുപോവുന്നത്. ഈ സാഹചര്യത്തില്‍ മതവിശ്വാസ വ്യത്യസ്തതകള്‍ക്കുമപ്പുറം ഒന്നായി നിന്നുകൊണ്ട് സര്‍ക്കാര്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആക്രമിക്കുന്നതിന് മുന്‍പ് കൊറോണ വൈറസ് നിങ്ങളുടെ മതത്തേയോ വിശ്വാസത്തയോ പരിശോധിക്കില്ല. അതിനാല്‍ ഇതിനെതിരെ നമ്മള്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പകര്‍ച്ചവ്യാധികളെ എങ്ങനെ പ്രതിരോധിക്കണമെന്ന് വിശദീകരിക്കുന്ന ഓഡിയോ ക്ലിപ്പുകള്‍ സര്‍ക്കാര്‍ പുറത്തിറക്കും. ഇത് ആരാധനാലയങ്ങളില്‍ കേള്‍പ്പിക്കണമെന്ന ആവശ്യവും അദ്ദേഹം മുന്നോട്ടുവെച്ചു. പൂര്‍ണപിന്തുണ നല്‍കുമെന്ന് മതനേതാക്കള്‍ മുഖ്മന്ത്രിക്ക് ഉറപ്പ് നല്‍കി.

മതനേതാക്കള്‍ തങ്ങളുടെ സ്വാധീനം നല്ല രീതിയില്‍ ഉപയോഗപ്പെടുത്തണം. എങ്ങനെ സുരക്ഷിതമായി മുന്നോട്ടുപോകാമെന്ന് ആളുകളെ ബോധവത്ക്കരിക്കണം, പകര്‍ച്ചവ്യാധിയോടുള്ള ഇന്ത്യയുടെ പോരാട്ടം മറ്റ് ചില രാജ്യങ്ങളെ അപേക്ഷിച്ച് മികച്ചതാണെന്നും യോഗി ആദിത്യനാഥ് അഭിപ്രായപ്പെട്ടു.


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Kochupreman

1 min

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

Dec 3, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented