ന്യൂഡല്‍ഹി: പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയതിനു പിന്നാലെ തീവണ്ടി വഴിയുള്ള ചരക്കുനീക്കം വേഗത്തിലാക്കി ഇന്ത്യന്‍ റെയില്‍വേ. കൊറോണ വൈറസ് ബാധ വ്യാപനത്തെ തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണിലേയ്ക്ക് പോയ സാഹചര്യത്തിലാണ് അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിന് ചരക്ക് തീവണ്ടികളുടെ സര്‍വീസ് വേഗത്തിലും കാര്യക്ഷമവുമാക്കുന്നത്.
ധാന്യങ്ങള്‍, ഉപ്പ്, ഭക്ഷ്യ എണ്ണ, പഞ്ചസാര, പാല്, പഴം, പച്ചക്കറികള്‍, ഉള്ളി, പെട്രോളിയം ഉല്പന്നങ്ങള് തുടങ്ങിയവ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ എത്തിക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്ന് റെയില്‍വേ മന്ത്രാലയ വക്താവ് രാജേഷ് ദത്ത് ബജ്പേയ് പറഞ്ഞു. ഇപ്പോള്‍ രാജ്യത്താകെ ദിവസേന 9,000 ചരക്ക് തീവണ്ടികള്‍ ഓടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
യാത്രാതീവണ്ടികളുടെ ഗതാഗതം നിര്‍ത്തിവെച്ചതോടെ റെയില്‍വേ തൊഴിലാളികളെ ചരക്ക് ഗതാഗതവുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരുകളുമായി ചേര്‍ന്ന് അവശ്യസാധനങ്ങളുടെ വിതരണം കാര്യക്ഷമമായി നടത്തുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച മുതല്‍ ഇന്ത്യന്‍ റെയില്‍വേ എല്ലാ യാത്രാ തീവണ്ടികളുടെയും ഗതാഗതം നിര്‍ത്തിവെച്ചിരുന്നു. 13,600 തീവണ്ടികളാണ് മാര്‍ച്ച് 31 വരെ നിര്‍ത്തിവെച്ചിരിക്കുന്നത്.
content highlights: coronavirus, With passenger trains stopped, railways focuses on freight services
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..