ന്യൂഡല്‍ഹി: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക് രാജ്യതലസ്ഥാനവും. നിലവില്‍ ഡല്‍ഹി അടച്ചിടുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തില്ല. എന്നാല്‍ ആവശ്യമെങ്കില്‍ അത്തരം നടപടികളിലേക്ക് കടക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് ശനിയാഴ്ച വ്യക്തമാക്കി.
അഞ്ചുപേരില്‍ കൂടുതലുള്ള കൂടിച്ചേരലുകള്‍ നടത്തരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നേരത്തെ ഇരുപതുപേര്‍ വരെയുള്ള സംഘംചേരലുകള്ക്കായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്.
പ്രഭാതസവാരികള്‍ ഉള്‍പ്പെടെയുള്ളവ നിര്‍ത്തിവെക്കണമെന്നും കേജ്രിവാള് അഭ്യര്‍ഥിച്ചു. അഞ്ചില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ഒത്തുചേരലുകള്‍ ഉണ്ടാകരുതെന്നും അഞ്ചുപേരുണ്ടെങ്കില്‍ എല്ലാവരും തമ്മില്‍ ഒരു മീറ്റര്‍ അകലം പാലിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
ഏപ്രില്‍ മാസത്തില്‍ വിധവകള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും അംഗപരിമിതര്‍ക്കും പെന്ഷന് ഇരട്ടിയാക്കി നല്‍കാനും സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്.
Content Highlight: Coronavirus; will lockdown Delhi if required;Kejriwal says
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..