ഫോട്ടോ: എ.എൻ.ഐ.
പാറ്റ്ന: രാജ്യവ്യാപക ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ ജനങ്ങള്‍ക്കായി ആശ്വാസനടപടികളുമായി ബിഹാര്‍ സര്‍ക്കാര്‍.
റേഷന്‍ കാര്‍ഡുള്ള എല്ലാവര്ക്കും 1000 രൂപ വീതം താല്‍ക്കാലിക ധനസഹായമായി നല്കാന് തീരുമാനിച്ചതായി ബിഹാര്‍ മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ബിഹാര്‍ സര്‍ക്കാരിന്റെ പ്രഖ്യാപനം.
നേരത്തെ സംസ്ഥാന വ്യാപന ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഒരു മാസത്തേക്കുള്ള ഭക്ഷ്യധാന്യം സൗജന്യമായി നല്‍കും, അടുത്ത മൂന്ന് മാസത്തേക്കുള്ള സാമൂഹ്യക്ഷേമ പെന്‍ഷനുകള്‍ ഈ മാസം തന്നെ നല്‍കും തുടങ്ങിയ പ്രഖ്യാപങ്ങളും മുഖ്യമന്ത്രി നിതീഷ് കുമാര്‍ നടത്തിയിരുന്നു.
Content Highlights: Coronavirus Updates: Bihar govt announces relief
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..