സ്വകാര്യ ലാബുകളും കോവിഡ് 19 പരിശോധന സൗജന്യമാക്കണം- സുപ്രീം കോടതി


ന്യൂഡൽഹി: രാജ്യത്തെ സർക്കാർ/സ്വകാര്യ ലാബുകളിൽ കോവിഡ്-19 പരിശോധന സൗജന്യമായി നടക്കുന്നുവെന്ന് കേന്ദ്രസർക്കാർ ഉറപ്പുവരുത്തണമെന്ന് സുപ്രീം കോടതി.

സർക്കാർ മേൽനോട്ടത്തിലുള്ള ലാബുകളിൽ പരിശോധന സൗജന്യമായി നടക്കുമ്പോൽ സ്വകാര്യ ലാബുകളിൽ ഇതേ പരിശോധനയ്‍ക്ക് 4500 രൂപ വരെ ഈടാക്കുന്നത് അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവർക്ക് സ്വകാര്യ ലാബുകളിൽ കൊവിഡ് പരിശോധനയ്‍ക്ക് പ്രതിസന്ധി നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടി നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിച്ചതിനു ശേഷമാണ് കോടതി ഈ നിർദേശം പുറപ്പെടുവിച്ചത്.

സ്വകാര്യ ലാബുകൾക്കുണ്ടാവുന്ന നഷ്ടം സർക്കാർ ഇടപെട്ട് നികത്തുന്നതിനെ കുറിച്ച് പിന്നീട് ആലോചിക്കാമെന്ന് ജസ്റ്റിസുമാരായ അശോക ഭൂഷൺ എസ് രവീന്ദ്രൻ ഭട്ട് എന്നിവരടങ്ങുന്ന ബെഞ്ച് വാദം കേട്ടുകൊണ്ട് പറഞ്ഞു. വീഡിയോ കോൺഫറൻസിങ് വഴിയാണ് കോടതി നടപടികൾ പൂർത്തിയായത്.

രാജ്യം കോവിഡ്-19 എന്ന ദേശീയ ദുരന്തം നേരിടുന്ന സാഹചര്യത്തിൽ 4500 രൂപ വരെ കോവിഡ് പരിശോധനയ്‍ക്ക് ഈടാക്കുന്നത് രാജ്യത്തെ വലിയൊരു ജനവിഭാഗത്തിന്റെ കഴിവിന്റെ പരിധിയിൽ വരില്ലെന്നും പണം ഇല്ലാത്തതിന്റെ പേരിൽ പരിശോധനയിൽ നിന്നും ഒരാളും ഒഴിവാക്കപ്പെടരുതെന്നും കോടതി നിരീക്ഷിച്ചു.

ഇത്തരം പ്രതിസന്ധി ഘട്ടത്തിൽ സന്നദ്ധപ്രവർത്തനങ്ങൾ സംഘടിപ്പിച്ചുകൊണ്ട് മഹാമാരി പ്രതിരോധത്തിൽ രാജ്യത്തെ സ്വകാര്യ ആശുപത്രികൾക്കും സ്വകാര്യ ലാബുകൾക്കും പങ്കുചേരാമെന്നും കോടതി പറഞ്ഞു. എന്‍.എ.ബി.എല്‍ അംഗീകാരമുള്ളതോ ഡബ്ലൂ.എച്ച്.ഓ അല്ലെങ്കില്‍ ഐ.സി.എം.ആര്‍ അംഗീകരിച്ചിട്ടുള്ളതോ ആയ ലാബുകളില്‍ മാത്രമേ കോവിഡ് പരിശോധന നടത്താവൂ എന്നും സുപ്രീം കോടതി നിഷ്‌കര്‍ഷിച്ചു.

നിലവില്‍ രാജ്യത്ത് 48 സ്വകാര്യ ലാബുകള്‍ക്കാണ് കോവിഡ് പരിശോധനയ്ക്ക് അനുമതി ഉള്ളത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022


tp ramees

1 min

അബുദാബിയിലുണ്ടായ വാഹനാപകടത്തിൽ മലയാളിയുവാവ് മരിച്ചു

May 27, 2022

Most Commented