ചെന്നൈ: തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനിടയില്‍ 1091 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം 24,000 കടന്നു. 24,586 കേസുകളാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.

13 പുതിയ മരണങ്ങളും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കോവിഡ് മരണങ്ങള്‍ 197 ആയി ഉയര്‍ന്നു. 

10,680 സജീവ രോഗികളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ 13,706 രോഗികള്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇന്ന് മാത്രം 536 പേര്‍ രോഗമുക്തരായി. 5,14,433 സാമ്പിളുകളാണ് ഇതുവരെ സംസ്ഥാനത്ത് പരിശോധിച്ചത്. ഇന്ന് മാത്രം 11,094 സാമ്പിളുകള്‍ പരിശോധിച്ചു. 

Content Highlights: Tamil Nadu Records 13 Coronavirus Deaths, Close to 1,100 New Cases in 24 Hours