
അമരീന്ദർ സിങ് | ഫോട്ടോ: PTI
ചണ്ഡീഗഢ്: പഞ്ചാബ് സര്‍ക്കാര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ നിര്‍ത്തുന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വൈറസ് കൂടുതല്‍ പടരുന്നത് തടയാനാണ് ഈ നടപടി.
ബസുകള്‍,ഓട്ടോറിക്ഷ,ടെംപോ എന്നിവയ്ക്കാണ് നിരോധനം. ഈ വാഹനങ്ങള്‍ ശനിയാഴ്ച മുതല്‍ സംസ്ഥാനത്ത് ഓടാന്‍ അനുവദിക്കില്ല. വെള്ളിയാഴ്ച അര്‍ധരാത്രി മുതല്‍ നിരോധനം പ്രാബല്യത്തില്‍വരും.. .
വ്യാഴാഴ്ച ചേര്‍ന്ന മന്ത്രിമാരുടെ കൊറോണ അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. 20 പേരില്‍ കൂടുതല്‍ ഒത്തുചേരുന്ന പരിപാടികളൊന്നും അനുവദിക്കില്ലെന്നും സര്‍ക്കാര്‍ തീരുമാനമെടുത്തു.
രണ്ട് കൊറോണ വൈറസ് കേസുകള്‍ പഞ്ചാബില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Content Highlight: Coronavirus: Punjab suspends bus, auto-rickshaw services
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..