
പ്രതീകാത്മക ചിത്രം | പിടിഐ
ബെംഗളൂരു: കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഇന്ന് 1267 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 13190 ആയി. ബെംഗളുരുവില്‍ മാത്രം കോവിഡ് സ്ഥിരീകരിച്ചത് 783 പേര്‍ക്കാണ്.
സംസ്ഥാനത്ത് മരണം 200 കവിഞ്ഞു. 16 കോവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടത് ഇതോടെ ആകെ മരണം 207 ആയി. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നവരുടെ എണ്ണം 243 ആയി ഉയര്‍ന്നു.
ബെല്ലാരി, ദക്ഷിണ കന്നഡ, ഉഡുപ്പി, കല്‍ബുര്‍ഗി ജില്ലകളിലും കോവിഡ് വ്യാപനം തുടരുന്നുണ്ട്. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ചയ്ക്കകം 10,000 ആശുപത്രി കിടക്കകള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്.
ഇന്ന് 220 പേര് രോഗമുക്തി നേടി. നിലവില്‍ 5472 പേരാണ് ചികിത്സയില്‍ ഉള്ളത്. 12448 സാമ്പിളുകള്‍ നെഗറ്റീവ് ആയി. 13835 പുതിയ സാമ്പിളുകള്‍ പരിശോധനക്ക് ശേഖരിച്ചിട്ടുണ്ട്. അതിനിടെ, കോവിഡ് രോഗ ലക്ഷണങ്ങളുമായി എത്തുന്നവരെ പ്രവേശിപ്പിക്കാന്‍ തയ്യാറാകാത്ത സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നടപടി എടുക്കുമെന്ന് കര്‍ണാടക മെഡിക്കല്‍ വിദ്യാഭ്യാസ മന്ത്രി ഡോ.കെ സുധാകര്‍ പറഞ്ഞു.
Content Highlights: Coronavirus Karnataka Bengaluru
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..