കൊറോണയെ നൃത്തം ചെയ്ത് തോല്‍പിക്കും; ഐസൊലേഷന്‍ ക്യാമ്പില്‍ പാട്ടും നൃത്തവുമായി യുവാക്കള്‍


-

ന്യൂഡല്‍ഹി : ഐസൊലേഷന്‍ ക്യാമ്പില്‍ നൃത്തം ചെയ്ത് വുഹാനില്‍ നിന്ന് മടങ്ങിയെത്തിയവര്‍. മാസ്‌ക് ധരിച്ച് ഡല്‍ഹിക്ക് സമീപമുള്ള ക്യാമ്പില്‍ പാട്ടുപാടി നൃത്തം ചെയ്യുന്ന ഒരു സംഘം പുരുഷന്മാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്.

ഹരിയാന മനേസാറില്‍ പ്രത്യേകം സജ്ജമാക്കിയ ക്യാമ്പില്‍ 300 പേരെയാണ് ക്വാറെണ്ടെയിന്‍ ചെയ്തിരിക്കുന്നത്. കൊറോണ പടര്‍ന്നുപിടിക്കാതിരിക്കാന്‍ ക്യാമ്പിനെ 50 വിദ്യാര്‍ഥികള്‍ അടങ്ങുന്ന സെക്ടറുകളാക്കി തിരിച്ചിട്ടുണ്ട്. ഇവയില്‍ ഓരോ സെക്ടറുകളും വീണ്ടും വിഭജിച്ചിട്ടുണ്ട്. വിവിധ സെക്ടറുകളില്‍ കഴിയുന്നവര്‍ക്ക് ഒന്നിച്ച് ഇടപഴകാനുള്ള അനുവാദമില്ല.

മൂന്നുപാളികളുള്ള മാസ്‌ക് ധരിക്കാന്‍ ഇവര്‍ക്ക് നിര്‍ദേശമുണ്ട്. ഇതിനുപുറമേ നിത്യവും വൈദ്യ പരിശോധനയ്ക്ക് വിധേയമാവുകയും വേണം. 14 ദിവസത്തിന് ശേഷവും രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചില്ലെങ്കില്‍ ഇവര്‍ക്ക് വീട്ടിലേക്ക് പോകാം.

കൊറോണ വൈറസിനെ കുറിച്ചുള്ള ഭീതി മനസ്സിനെ തളര്‍ത്താതിരിക്കാന്‍ വിദ്യാര്‍ഥികള്‍ കണ്ടെത്തിയ മാര്‍ഗമാണ് ക്യാമ്പിനകത്തെ പാട്ടും നൃത്തവും.

'കൊറോണ വൈറസ് ഹരിയാന്‍വി ഈണത്തിന് അനുസരിച്ച് നൃത്തം ചെയ്യുന്നു. ഇന്ത്യന്‍ സൈന്യം നിര്‍മിച്ച ഹരിയാനയിലെ മനേസാറിലെ കൊറോണ വൈറസ് ഐസൊലേഷന്‍ ക്യാമ്പില്‍ ചൈനയില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ച ഉത്സാഹികളായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കണ്ടതില്‍ സന്തോഷമുണ്ട്.' ബിജെപി അംഗമായ മേജര്‍ സുരേന്ദ്ര പൂന വീഡിയോ പങ്കുവെച്ചുകൊണ്ട് ട്വിറ്ററില്‍ കുറിച്ചു.

എയര്‍ ഇന്ത്യ വക്താവ് ധന്‍ജയ് കുമാര്‍ ഉള്‍പ്പടെ നിരവധി പേര്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. 'ഇതാണ് ഇന്ത്യന്‍ യുവത്വത്തിന്റെ മനോഭാവം.' 'ഇങ്ങനെയായിരിക്കണം നാം.' തുടങ്ങി നിരവധി പോസറ്റീവ് കമന്റുകളാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്.

Content Highlights: Corona Virus: A video of a group of men, staying at the isolation camp, singing and dancing while wearing masks

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022

More from this section
Most Commented