ന്യൂഡല്‍ഹി: രാജ്യത്ത് 49881 പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചതായി സ്ഥിരീകരിച്ചു. 517 മരണവും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ത്യയിലെ ആകെ കോവിഡ് മരണങ്ങള്‍ 1,20,527 ആയി.

രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 80,40,203 ആയി. ഇതില്‍ 6,03,687 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 73,15,989 പേര്‍ രോഗമുക്തി നേടിയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ബുധനാഴ്ച വരെയായി 10,65,63,440 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ബുധനാഴ്ച മാത്രം 10,75,760 സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചുവെന്നും ഐസിഎംആര്‍ അറിയിച്ചു.

ബുധനാഴ്ചയും കേരളത്തിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. 8790 കേസുകളാണ് കേരളത്തില്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 6738 ഉം ഡല്‍ഹിയില്‍ 5673 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.