ഇന്ദോര്‍(മധ്യപ്രദേശ്): വ്യാഴാഴ്ച 84 പേര്‍ക്കുകൂടി കൊറോണ വൈറസ്ബാധ സ്ഥിരീകരിച്ചതോടെ ഇന്ദോറില്‍ മാത്രം വൈറസ് ബാധിച്ചവരുടെ എണ്ണം 1029 ആയി.

55 പേര്‍ വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചു.അതേസമയം മധ്യപ്രദേശില്‍ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1695 ആയി. ഇതില്‍ 148 പേര്‍ രോഗമുക്തി നേടുകയും 81 പേര്‍ മരിക്കുകയും ചെയ്തു. 

Content Highlights: corona virus positive cases crosses thousand in Indore