ITBP isolation camp
ന്യൂഡല്‍ഹി: വുഹാനില്‍ നിന്ന് തിരിച്ചെത്തിയ ചാവ്‌ലയിലെ ഐടിബിപി ക്യാമ്പില്‍ കഴിയുന്ന 406 പേരില്‍ ആര്‍ക്കും കൊറോണ വൈറസ് ബാധയില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 406 പേരുടെയും രക്തസാമ്പിളുകളുടെ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് വൈറസ് ബാധയില്ലെന്ന് കണ്ടെത്തിയത്.
നേരത്തെ രോഗലക്ഷങ്ങള്‍ പ്രകടിപ്പിച്ച ഏഴുപേരെ ഡല്‍ഹിയിലുള്ള സഫ്ദര്‍ ജംഗ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവര്‍ക്ക് രോഗബാധയില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തിരിച്ച് ക്യാമ്പില്‍ എത്തിച്ചതായും ഐടിബിപി വ്യക്തമാക്കി.
കൊറോണ വൈറസിനെ തുടര്‍ന്ന് വുഹാനില്‍ നിന്ന് രണ്ട് വിമാനങ്ങള്‍ വഴി 645 പേരെയാണ് ഇന്ത്യയിലേക്ക് എത്തിച്ചത്. ആര്‍മി ബെയ്സിലും ഐടിബിപി ക്യാമ്പുകളിലും ഐസൊലേഷനില്‍ കഴിയുകയാണ് ഇവരെല്ലാം.
ഫെബ്രുവരി ആറുവരെ വിദേശ രാജ്യങ്ങളില്‍നിന്ന് 1,265 വിമാനങ്ങളില്‍ ഇന്ത്യയില്‍ എത്തിയ 1,38,750 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും ആര്‍ക്കും വൈറസ് ബാധയില്ലെന്ന് കണ്ടെത്തി. ഇന്ത്യയില്‍ കേരളത്തിലുള്ള മൂന്നു പേര്‍ക്ക് മാത്രമാണ് നിലവില്‍ രാജ്യത്ത് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. വുഹാന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥികളാണ് ഇവര്‍.
Content Highlights: Corona Virus: All 406 in ITBP camp test result negative
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..