
മന്ത്രി കെ.കെ. ശൈലജ ബി.ബി.സി.യുടെ ലൈവ് അഭിമുഖപരിപാടിയിൽ സംസാരിക്കുന്നു
ബെംഗളൂരു: കര്‍ണാടകയില്‍ കൊറോണ ബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. തുംകൂര്‍ ജില്ലിലെ സിറ സ്വദേശിയായ 65കാരനാണ് വെള്ളിയാഴ്ച രാവിലെ മരിച്ചതെന്ന് ഡിസ്ട്രിക്ട് കമ്മീഷണര്‍ കെ. രാജേഷ് കുമാര്‍ വ്യക്തമാക്കി. രാവിലെ 10.45 ഓടെയായിരുന്നു മരണം.
മരിച്ചയാള്‍ക്ക് വിദേശയാത്രാ ചരിത്രം ഇല്ല. ഡല്‍ഹിയിലെ ജാമിയ മസ്ജിദില്‍ ഇദ്ദേഹം തങ്ങിയിരുന്നെന്നും മാര്‍ച്ച് 11നാണ് ബെംഗളൂരുവിലേക്ക് തിരിച്ചെത്തിയതെന്നുമാണ് വിവരം. ട്രെയിനിലാണ് ഡല്‍ഹിയില്‍നിന്ന് ഇദ്ദേഹം കര്‍ണാടകയിലെത്തിയത്. തുടര്‍ന്ന് ചില ലക്ഷണങ്ങളെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു.
കര്‍ണാടകത്തില്‍ വെള്ളിയാഴ്ച ഏഴുപേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡയിലെ പത്തുമാസം പ്രായമായ കുഞ്ഞുള്പ്പെടെയാണിത്. കുഞ്ഞിന് വിദേശയാത്ര ചരിത്രമില്ല. എന്നാല്‍ ഈ കുഞ്ഞുമായി ബന്ധുക്കള്‍ കേരളത്തിലെത്തിയിരുന്നുവെന്നാണ് വിവരം. ഇതോടെ സംസ്ഥാനത്തെ കൊറോണ ബാധിതരുടെ എണ്ണം 62 ആയി. അഞ്ചുപേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.
രാജ്യത്ത് ആദ്യമായി കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തത് കര്‍ണാടകയില്‍നിന്നാണ്. കലബുര്‍ഗി സ്വദേശിയായ 76കാരനായിരുന്നു മരിച്ചത്. പിന്നീട് 70കാരിക്കും കൊറോണയെ തുടര്‍ന്ന് ജീവന് നഷ്ടമായി.
content highlights: corona: third death in karnataka
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..