Representative Image: Getty Images
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സാനിറ്റൈസര്‍ കുടിച്ച് കോവിഡ് രോഗി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഐസൊലേഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചത്.
അതീവ ഗുരുതരാവസ്ഥയിലാണ് ഇയാളെ ഹാലെറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജാര്‍ഖണ്ഡ് സ്വദേശിയാണ് യുവാവെന്നാണ് റിപ്പോര്‍ട്ടുകള്‍.
രണ്ടുദിവസം മുന്‍പ് പോലീസ് ഇയാളെ തടഞ്ഞ് മെഡിക്കല്‍ സ്‌ക്രീനിങ്ങിന് വിധേയനാക്കിയിരുന്നു. തുടര്‍ന്ന് കോവിഡ് പരിശോധന നടത്തുകയും ചെയ്തു. പിന്നീട് പരിശോധനാഫലം പോസിറ്റീവാണെന്ന് കണ്ടതിനെ തുടര്‍ന്ന് സര്‍സൗള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മണിക്കൂറുകള്‍ക്കകം സാനിറ്റൈസര്‍ കുടിച്ച് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു.
ഇയാളുടെ ആരോഗ്യനില ഗുരുതരമാണെന്ന് ഹാലെറ്റ് ആശുപത്രി ചീഫ് മെഡിക്കല്‍ സൂപ്രണ്ട് പ്രൊഫ.ആര്‍.കെ.മൗര്യ പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: Corona positive youth drinks sanitiser, condition critical
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..