
പത്തനംതിട്ട ജനറൽ ആശുപത്രിയിലെ കൊറോണ ഐസൊലേഷൻ വാർഡുകളിലെ ഡോക്ടർമാർ
ന്യൂഡല്‍ഹി; കൊറോണ വൈറസ് രാജ്യ വ്യാപകമായി പടര്‍ന്നുപിടിക്കുന്നതിനിടെ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച 10 സ്ഥലങ്ങള്‍ കണ്ടെത്തി കേന്ദ്ര ആരോഗ്യമന്ത്രാലയം ഹോട്ട്സ്പോട്ട് കണ്ടെത്തി.
കേരളത്തില്‍ പത്തനംതിട്ടയും കാസര്‍കോടും കൊറോണ ഹോട്ട്സ്പോട്ട് പട്ടികയിലുണ്ട്.
നിസാമുദ്ദീന്‍, ദില്‍ഷാദ് ഗാര്ഡന്, മീററ്റ്, ഭീല്‍വാര, അഹമ്മദാബാദ്, മുംബൈ, പുണെ, നോയിഡ എന്നിവയാണ് രാജ്യത്തെ മറ്റ് സ്ഥലങ്ങള്‍. ഈ സ്ഥലങ്ങളില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ച് മറ്റ് സ്ഥലങ്ങളിലേക്ക് രോഗ വ്യാപനം തടയുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
നിസാമുദ്ദീന്‍ ദര്‍ഗക്ക് സമീപമുള്ള മര്‍ക്കസ് പള്ളിയില്‍ ഈ മാസം 18ന് മത സമ്മേളനം നടന്നിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത ഒട്ടേറെയാളുകള്‍ കൊറോണ പോസിറ്റീവായി സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴ് പേര് ഇതിനോടകം തന്നെ മരിക്കുകയും ചെയ്തിട്ടുണ്ട്.
Content Highlights: Corona out break find ten corona hotspots
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..