ന്യൂഡല്‍ഹി:  കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കും വനിതകള്‍ക്കും സഹായം. 2000 രൂപയുടെ വേതനവര്‍ധനവാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്കായി കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. ഇതിലൂടെ അഞ്ചുകോടി കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. 

പാവപ്പെട്ട മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, പെന്‍ഷനുകാര്‍ തുടങ്ങിയ വിഭാഗത്തില്‍പ്പെടുന്ന മൂന്ന് കോടി പേര്‍ക്ക് ആയിരം രൂപ മൂന്നുമാസത്തേക്ക് ഗഡുക്കളായി നല്‍കും. ജന്‍ധന്‍ അക്കൗണ്ടുള്ള 20 കോടി വനിതകള്‍ക്ക് മാസം 500 രൂപ വീതവും നല്‍കും. അടുത്ത മൂന്ന് മാസത്തേക്കാണ് ഈ തുക ലഭിക്കുകയെന്നും കേന്ദ്രമന്ത്രി വിശദീകരിച്ചു. 

പുതിയ സാമ്പത്തിക പാക്കേജില്‍ രാജ്യത്തെ 8.69 കോടി കര്‍ഷകര്‍ക്കും സഹായവാഗ്ദാനമുണ്ട്. ഏപ്രില്‍ ആദ്യവാരം ഇവര്‍ക്കം രണ്ടായിരം രൂപ ബാങ്ക് അക്കൗണ്ടിലൂടെ നേരിട്ട് കൈമാറുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. 

Content Highlights: corona crisis; special package by union government, monthly 500 rupees for women