പ്രതിഷേധക്കാരെ പോലീസ് അടിച്ചോടിക്കുന്നു | photo:Mirhaan_|twitter
ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ഹിജാബ് വിഷയത്തില്‍ പ്രതിഷേധിച്ച മുസ്ലീം സ്ത്രീകള്‍ക്ക് നേരേ പോലീസിന്റെ അതിക്രമം. സാനി ബസാര്‍ റോഡില്‍ പ്രതിഷേധം സംഘടിപ്പിച്ച 15-ഓളം സ്ത്രീകള്‍ക്ക് നേരേ പോലീസ് ലാത്തിവീശി. മുന്‍കൂര്‍ അനുമതിയില്ലാതെ പ്രതിഷേധം സംഘടിപ്പിച്ചവര്‍ക്കെതിരേ പോലീസ് കേസെടുത്തു.
ഞായറാഴ്ചയായിരുന്നു സംഭവം. പ്രതിഷേധക്കാരെ പോലീസ് ലാത്തികൊണ്ട് അടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. പോലീസ് നടപടിക്കെതിരേ സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനവും ഉയരുന്നുണ്ട്. അതേസമയം, വീഡിയോ പരിശോധിച്ചുവരുകയാണെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും യുപി പോലീസ് വ്യക്തമാക്കി.
മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് 15-ഓളം മുസ്ലീം സ്ത്രീകള്‍ സാനി ബസാര്‍ റോഡില്‍ സര്‍ക്കാര്‍ വിരുദ്ധ പോസ്റ്ററുകളുമായി മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചതെന്ന് പോലീസ് എഫ്ഐആറില്‍ പറയുന്നു. പ്രതിഷേധക്കാരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ട വനിതാ കോണ്‍സ്റ്റബിള്‍മാരെ ചിലര്‍ കൈയേറ്റം ചെയ്തുവെന്നും പ്രതിഷേധക്കാര്‍ക്കൊപ്പമുണ്ടായിരുന്ന പുരുഷന്മാരില് ചിലര്‍ പോലീസുകാരെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും എഫ്ഐആറില്‍ പറയുന്നു.
content highlights: Cops Hit Muslim Women With Sticks In Ghaziabad Over Hijab Protest
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..