അലഹാബാദ് ഹൈക്കോടതി| Photo: AFP
അലഹബാദ്: വിവാഹത്തിനുവേണ്ടി മാത്രമുള്ള മതപരിവര്‍ത്തനം സ്വീകാര്യമല്ലെന്ന് അലഹബാദ് ഹൈക്കോടതി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ദമ്പതിമാർ സമര്‍പ്പിച്ച റിട്ട് ഹര്‍ജി ഇക്കാര്യം ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി തള്ളി.
യുവതി മുസ്ലീമായിരുന്നുവെന്നും വിവാഹത്തിന് ഒരു മാസം മുമ്പാണ് ഹിന്ദുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതെന്നും ഹൈക്കോടതി വിലയിരുത്തി. മതപരിവര്‍ത്തനം നടന്നത് വിവാഹത്തിന്റെ ഉദ്ദേശ്യത്തിനായി മാത്രമാണെന്ന് ഇത് വ്യക്തമാക്കുന്നുവെന്ന് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി പറഞ്ഞു.
വിവാഹ ആവശ്യത്തിനായി മാത്രമുള്ള മതപരിവര്‍ത്തനം അംഗീകരിക്കാനാവില്ലെന്ന ഇതേ കോടതിയുടെ 2014 ലെ വിധിന്യായം ജസ്റ്റിസ് ത്രിപാഠി പരാമര്‍ശിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 226 പ്രകാരം ഇക്കാര്യത്തില്‍ ഇടപെടാന്‍ താല്‍പ്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി റിട്ട് ഹര്‍ജി തള്ളിയത്.
വിവാഹത്തിന് വേണ്ടി മാത്രമുള്ള മതപരിവര്‍ത്തനം അംഗീകരിക്കാനാകില്ലെന്നാണ് അലഹാബാദ് ഹൈക്കോടതി 2014ല്‍ വ്യക്തമാക്കിയത്. സംരക്ഷണം ആവശ്യപ്പെട്ടുള്ള ദമ്പതിമാരുടെ ഹര്‍ജി തള്ളിക്കൊണ്ടാണ് 2014ല്‍ കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
Content Highlights: ‘Conversion just for marriage’s sake not acceptable’: Allahabad High Court dismisses couple’s plea
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..