ശ്രീനഗർ: മണ്ണിടിച്ചിലിനെ തുടർന്ന് തകർന്ന ജമ്മു-ശ്രീനഗർ ദേശീയപാതയിലെ ബെയ്ലി പാലത്തിന്റെ പുനർനിർമാണം പൂർത്തിയായി. 110 അടി നീളമുള്ള പാലത്തിന്റെ നിർമാണം 60 മണിക്കൂർ കൊണ്ട് പൂർത്തിയായതായി ബോർഡർ റോഡ്സ് ഓർഗനൈസേഷൻ(ബിആർഒ) അറിയിച്ചു.

പാലത്തിലൂടെയുള്ള വാഹനഗതാഗതം ശനിയാഴ്ച പുന:സ്ഥാപിച്ചതായി ബിആർഒ ബീകോൺ പദ്ധതിയുടെ ചീഫ് എൻജിനീയറായ ബ്രിഗേഡിയർ ഐ കെ ജഗ്ഗി വ്യക്തമാക്കി. കേല മോറിലെ പാലത്തിന്‌ മണ്ണിടിച്ചിലില്‍ കേടുപാട് സംഭവിച്ചതിനെ തുടര്‍ന്ന്‌ ജമ്മു-ശ്രീനഗർ ദേശീയപാതയിലൂടെയുള്ള ഗതാഗതം ഒരാഴ്ചയായി നിലച്ചിരുന്നു.

പാലത്തിന്റെ പുനർനിർമാണം രണ്ട് ദിവസത്തിനുള്ളിൽ പൂർത്തിയാക്കുമെന്നാണ് ബിആർഒ നേരത്തെ അറിയിച്ചിരുന്നത്. ജനുവരി 14 ന് രാവിലെ ഏഴരയോടെയാണ് നിർമാണപ്രവർത്തനങ്ങൾ ആരംഭിച്ചത്. ലഫ്റ്റനന്റ് കേണൽ വരുൺ ഖാരേയാണ് നിർമാണപ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയത്.

 


Content Highlights: Construction of Bailey bridge on Jammu-Srinagar National highway completed in 60 hours