പൈലറ്റിനൊപ്പം അജയ് മാക്കന്‍ ഗൂഢാലോചന നടത്തി, ഒറ്റുകാര്‍ വേണ്ട- പൊട്ടിത്തെറിച്ച് ഗഹ്‌ലോത് പക്ഷം


ഗഹ്‌ലോത് മാക്കനും പൈലറ്റിനുമൊപ്പം |ഫോട്ടോ:ANI

ജയ്പുര്‍: രാജസ്ഥാന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി അജയ് മാക്കനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ഗഹ്‌ലോത് പക്ഷം. അശോക് ഗഹ്‌ലോതിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് താഴെയിറക്കാനുള്ള ഗൂഢാലോചനയില്‍ മാക്കനും പങ്കാളിയായെന്ന് രാജസ്ഥാന്‍ മന്ത്രി ശാന്തി ധരിവാള്‍ പറഞ്ഞു. ധരിവാളിന്റെ വസതിയിലാണ് കഴിഞ്ഞ ദിവസം ഗഹ്‌ലോത് പക്ഷം ഒത്തുചേര്‍ന്നിരുന്നത്.

'പാര്‍ട്ടിയെ ഒറ്റിക്കൊടുത്തവര്‍ക്ക് പാരിതോഷികം നല്‍കുന്നത് രാജസ്ഥാനിലെ എംഎല്‍എമാര്‍ക്ക് സഹിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത്തരക്കാരെ മുഖ്യമന്ത്രായാക്കുന്നതിന് ഒരു ജനറല്‍ സെക്രട്ടറി സ്വയം പ്രചാരണം നടത്തുകയാണ്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് ഇത് സഹിക്കാവുന്നതല്ല. അവരുടെ ശബ്ദം ഉയര്‍ത്താന്‍ എന്നോട് ആവശ്യപ്പെട്ടു' - ശാന്തി ധരിവാള്‍ പറഞ്ഞു.2020-ല്‍ സച്ചിന്‍ പൈലറ്റ് വിമത നീക്കം നടത്തിയപ്പോള്‍ 34 ദിവസത്തിലധികം കോണ്‍ഗ്രസിനൊപ്പം അണി ചേര്‍ന്ന 102 എംഎല്‍എമാരില്‍ ഒരാളെ മുഖ്യമന്ത്രിയാക്കണമെന്നാണ് അവരുടെ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

' 2020 സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിസന്ധിയിലായിരിക്കുമ്പോള്‍ എന്ത് വില കൊടുത്തും സര്‍ക്കാരിനെ സംരക്ഷിക്കണമെന്ന് ഞങ്ങളുടെ അധ്യക്ഷ സോണിയ ഗാന്ധി ആവശ്യപ്പെട്ടു. ഇവിടെ ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടും സര്‍ക്കാര്‍ വീണുവെന്നാണ് ഒറ്റുകാര്‍ അവകാശപ്പെട്ടത്. നിയമസഭ വിളിച്ചുചേര്‍ത്തപ്പോള്‍ മാത്രമാണ് വിമത നീക്കം നടത്തിയവര്‍ തിരിച്ചെത്തിയത്. ഇപ്പോള്‍ അവര്‍ക്ക് മുഖ്യമന്ത്രിയാകണം' ധരിവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രി അശോക് ഗഹ്‌ലോത് എല്ലായ്‌പ്പോഴും ഹൈക്കമാന്‍ഡിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ചിട്ടുണ്ട്. തെറ്റ് ചെയ്തവരെ ഉള്‍ക്കൊള്ളണമെന്നും അവര്‍ക്ക് സ്ഥാനങ്ങള്‍ നല്‍കണമെന്ന് പറഞ്ഞപ്പോഴും അത് ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

അശോക് ഗഹ്‌ലോതിനെ പുറത്താക്കുന്നതിന് 100 ശതമാനം ഗൂഢാലോചന നടന്നു. സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന ജനറല്‍ സെക്രട്ടറിയും ഇതിന്റെ ഭാഗമായിരുന്നു. ഞാന്‍ മറ്റാരേയും പറയുന്നില്ല. ഖാര്‍ഗെയ്ക്ക് ചുമതല ഇല്ലായിരുന്നു. ചുമതലയുള്ള ഒരു ജനറല്‍ സെക്രട്ടറിയെ കുറിച്ചാണ് താന്‍ പറഞ്ഞത്' ഗഹ് ലോതിന്റെ അടുത്ത അനുഭാവി കൂടിയായ ശാന്തി ധരിവാള്‍ പറഞ്ഞു.

മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അജയ് മാക്കന്‍ എന്നിവരെയാണ് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സോണിയ ഗാന്ധി ജയ്പൂരിലേക്കയച്ചിരുന്നത്. എന്നാല്‍ അജയ് മാക്കനുമായി ചര്‍ച്ച ചെയ്യാന്‍ ഗഹ് ലോത് അനുഭാവ എംഎല്‍എമാര്‍ തയ്യാറായിരുന്നില്ല. തികഞ്ഞ അച്ചടക്ക ലംഘനമാണ് എംഎല്‍എമാരുടെ ഭാഗത്ത് നിന്നെന്നും ഇത് സംബന്ധിച്ച് സോണിയ ഗാന്ധി റിപ്പോര്‍ട്ട് തേടുകയും ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയാണ് അജയ് മാക്കനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗഹ്‌ലോത് അനുഭാവികള്‍ പരസ്യമായി രംഗത്തെത്തിയിരിക്കുന്നത്.

Content Highlights: Conspiracy To Remove Ashok Gehlot-Congress MLA Shanti Kumar Dhariwal


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented