രാഹുൽ ഗാന്ധി, ലഹർ സിങ് സിറോയ | Photo: PTI, Twitter:@BYVijayendra
ബെംഗളൂരു: രാഹുല്‍ ഗാന്ധിയെ ബലിയാടാക്കാനുള്ള ഗൂഢാലോചന കോണ്‍ഗ്രസിനുള്ളിലുണ്ടെന്ന് കര്‍ണാടക ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവും എം.പിയുമായ ലഹര്‍ സിങ് സിറോയ. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കാര്യങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ രാഹുല്‍ ഒരു ശുദ്ധഹൃദയനാണെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്ന് സിറോയ പറഞ്ഞു. രാഹുലിനെ ഉപദേശിക്കുന്നവര്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണ്. രാഹുലിന്റെ അയോഗ്യത ഇല്ലാതാക്കുന്നതിനായി മേല്‍കോടതിയെ സമീപിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ രാഹുലിന് ആരും നല്‍കുന്നില്ലേയെന്നും സിറോയ ചോദിച്ചു.
രാഹുലിനെ അക്രമിക്കുന്നുവെന്ന് ആരോപിച്ച് എല്ലാവരും ബി.ജെ.പിയെ കുറ്റപ്പെടുത്തുകയാണ്. പക്ഷേ സത്യം അങ്ങനെയല്ല, രാഹുല്‍ കൃത്യമായ തയ്യാറെടുപ്പുകളോടെ പാര്‍ലമെന്റില്‍ തിരികെയെത്തുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
'സമാനമായ സാഹചര്യത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി സുപ്രീകോടതിയെ സമീപിച്ചിരുന്നു. അവര്‍ അവരുടെ എം.പി സ്ഥാനം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തി. തനിക്ക് വീടില്ലെന്നാണ് രാഹുല്‍ പറയുന്നത്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഔദ്യോഗിക വസതി നഷ്ടപ്പെട്ട ഇന്ദിരാ തനിക്ക് വസതി അനുവദിക്കണമെന്ന് മൊറാര്‍ജി ദേശായിയോട് അപേക്ഷിച്ചു. ഉടന്‍ തന്നെ അദ്ദേഹം ഇന്ദിരാ ഗാന്ധിക്ക് വസതി ഏര്‍പ്പെടുത്തി'- സിറോയ പറഞ്ഞു.
Content Highlights: Conspiracy In Congress To Weaken Rahul Gandhi says BJP MP
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..