മണിപ്പൂരില്‍ 'ട്രബിള്‍ ഷൂട്ട'റെ ഇറക്കി ബിജെപി; കോണ്‍ഗ്രസ് നിരീക്ഷകര്‍ സമ്പര്‍ക്ക വിലക്കില്‍


കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മതേതര പുരോഗമന മുന്നണി (എസ്.പി.എഫ്) രൂപീകരിച്ച് ഭരണംപിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതിന് പിന്നാലെയാണിത്

-

ഇംഫാല്‍: എംഎല്‍എമാര്‍ രാജിവെച്ചതിന് പിന്നാലെ പ്രതിസന്ധിയിലായ മണിപ്പൂരിലെ ബിജെപി സര്‍ക്കാരിനെ രക്ഷിക്കാന്‍ നീക്കങ്ങളുമായി കേന്ദ്ര നേതൃത്വം. മേഘാലയ മുഖ്യമന്ത്രിയും എന്‍പിപി നേതാവുമായ കോണ്‍റാഡ് സാങ്മയേയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ബിജെപിയുടെ 'ട്രബിള്‍ ഷൂട്ടര്‍' ഹിമന്ദ ബിശ്വ ശര്‍മയേയും ബിജെപി കേന്ദ്ര നേതൃത്വം മണിപ്പൂരിലേക്കയച്ചു.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മതേതര പുരോഗമന മുന്നണി (എസ്.പി.എഫ്) രൂപീകരിച്ച് ഭരണംപിടിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതിന് പിന്നാലെയാണിത്.

കോണ്‍റാഡ് സാങ്മയുടെ പാര്‍ട്ടിയായ എന്‍പിപിയുടെ മണിപ്പൂര്‍ ഘടകമാണ് ബിജെപി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്. മൂന്നു ബി.ജെ.പി. എം.എല്‍.എ.മാര്‍ കോണ്‍ഗ്രസില്‍ ചേരുകയും നാഷണല്‍ പീപ്പിള്‍ പാര്‍ട്ടിയില്‍നിന്നുള്ള നാലു മന്ത്രിമാരും ഒരു തൃണമൂല്‍ എം.എല്‍.എ.യും ഒരു സ്വതന്ത്ര എം.എല്‍.എ.യും എന്‍ ബിരന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി. സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെ സര്‍ക്കാര്‍ ന്യൂനപക്ഷമായി.

എന്‍പിപിയുടെ എംഎല്‍എമാരെ അനുയയിപ്പിക്കുന്നതിനാണ് കോണ്‍റാഡ് സാങ്മയെ മണിപ്പൂരിലേക്കെത്തിച്ചിരിക്കുന്നത്. 2017-ല്‍ ഹിമന്ദ ബിശ്വ ശര്‍മയും കോണ്‍റാഡ് സാങ്മയും മണിപ്പൂരിലെത്തി ബിജെപിയുടെ നേത്വത്തിലുള്ള സര്‍ക്കാര്‍ രൂപീകരണത്തിന് വഴിയൊരുക്കിയിരുന്നു.

ബിജെപിക്കെതിരായ മണിപ്പൂരിലെ പാര്‍ട്ടിയുടെ നിലപാട് മേഘാലയിലും ബാധിക്കുമെന്ന ആശങ്കയും കോണ്‍റാഡ് സാങ്മയ്ക്കുണ്ട്. അതുകൊണ്ടു തന്നെ എംഎല്‍എമാരുടെ തീരുമാനം പിന്‍വലിപ്പിക്കാന്‍ അദ്ദേഹം തീവ്രശ്രമം നടത്തുന്നുണ്ട്.

ഞായറാഴ്ച എന്‍പിപിയുടെ മണിപ്പൂര്‍ ഘടകം സര്‍ക്കാരിന് പിന്തുണ പിന്‍വലിക്കാനുള്ള കാരണങ്ങള്‍ വിശദീകരിച്ച് പ്രസ്താവന ഇറക്കി. ബിജെപി സര്‍ക്കാര്‍ സ്വേച്ഛാധിപത്യ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കാന്‍ വിസമ്മതിച്ചു, പൊതു മിനിമം പരിപാടികളില്ല, സഖ്യകക്ഷികളുമായി കൂടിയാലോചനകളില്ല, രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് ആലോചിച്ചല്ല തുടങ്ങിയ കാര്യങ്ങളാണ് എന്‍പിപി പിന്തുണ പിന്‍വലിക്കാന്‍ കാരണമായി നിരത്തുന്നത്‌.

ഇതിനിടെ ഭരണം പിടിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അയച്ച നിരീക്ഷകര്‍ സമ്പര്‍ക്ക വിലക്കിലാണ്. എ.ഐ.സി.സി. വക്താവ് അജയ് മാക്കന്‍, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഗൗരവ് ഗൊഗോയി എന്നിവരാണ് സമ്പര്‍ക്ക വിലക്കിലുള്ളത്. ഇരുവരും വെള്ളിയാഴ്ചയാണ് സംസ്ഥാനത്തെത്തിയത്‌.

ഇംഫാലിലെ ഹോട്ടലിലാണ് ഇരുവരും സമ്പര്‍ക്കവിലക്കില്‍ കഴിയുന്നത്. കോവിഡ്-19 രോഗപരിശോധനകളും ഇവര്‍ക്കായി നടത്തുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

നിയന്ത്രണങ്ങള്‍ ലംഘിച്ച ഇരുവരെയും സംസ്ഥാന സര്‍ക്കാര്‍ സമ്പര്‍ക്കവിലക്കില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്നാണ് ബി.ജെ.പി. അവകാശപ്പെടുന്നത്. എന്നാല്‍, നേതാക്കള്‍ സ്വയം സമ്പര്‍ക്കവിലക്കില്‍ കഴിയുകയാണെന്നാണ് കോണ്‍ഗ്രസ് വാദം.

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് സംസ്ഥാനത്തെത്തിച്ചേര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ സര്‍ക്കാര്‍ സമ്പര്‍ക്കവിലക്കില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്ന് ബി.ജെ.പി. ജനറല്‍ സെക്രട്ടറി രാം മാധവ് പറഞ്ഞു. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ജയിക്കാനാകാത്ത കോണ്‍ഗ്രസിന് നിയമസഭയില്‍ ഭൂരിപക്ഷമുണ്ടെന്ന് അവകാശപ്പെടാനാകില്ലെന്നും മാധവ് ട്വിറ്ററില്‍ കുറിച്ചു. ഇതിനിടെ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കങ്ങളും കോണ്‍ഗ്രസ് ആരംഭിച്ചിട്ടുണ്ട്.

Content Highlights: Conrad Sangma, Himanta Biswa Sarma Visit Manipur After No-Confidence Motion Moved

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


image

1 min

അബുദാബിയില്‍ പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് രണ്ട് മരണം; 120 പേര്‍ക്ക് പരിക്ക്

May 23, 2022

More from this section
Most Commented