ന്യൂഡല്‍ഹി:  കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗങ്ങളെ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്ന് എ.കെ. ആന്റണി, ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍ എന്നിവരെ സമിതിയില്‍ ഉള്‍പ്പെടുത്തി. സ്ഥിരം ക്ഷണിതാക്കളില്‍  കേരളത്തില്‍ നിന്ന് പി.സി ചാക്കോയുണ്ട്. സമിതി ജൂലായ് 22ന് ആദ്യയോഗം ചേരും.

സ്ഥിരം ക്ഷണിതാക്കളും പ്രത്യേക ക്ഷണിതാക്കളും അംഗങ്ങളും ഉള്‍പ്പെടെ 51 അംഗ പ്രവര്‍ത്തക സമിതിയെ ആണ് തിരഞ്ഞെടുത്തത്. 

സംസ്ഥാനങ്ങളുടെ സ്വതന്ത്ര ചുമതല ഉള്ളവരെ പ്രത്യേകം ക്ഷണിതാക്കളായി ഉള്‍പ്പെടുത്തിയ സമിതിയില്‍ 23 അംഗങ്ങളാണ് ഉള്ളത്. 19 സ്ഥിരം ക്ഷണിതാക്കളും ഒമ്പത് പ്രത്യേക ക്ഷണിതാക്കളും സമിതിയിലുണ്ട്. 

രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മന്‍മോഹന്‍സിങ്, മോത്തിലാല്‍ വോറ, അഹമ്മദ് പട്ടേല്‍, ഗുലാം നബി ആസാദ്, സിദ്ദരാമയ്യ, മല്ലികാര്‍ജുന ഖാര്‍ഗെ, ആനന്ദ് ശര്‍മ, തരുണ്‍ ഗൊഗോയ്, അശോക് ഗലോട്ട്, അംബികാ സോണി, കുമാരി ഷെല്‍ജ, തുടങ്ങിയവരാണ് പ്രവര്‍ത്തക സമിതിയിലെ പ്രമുഖ നേതാക്കള്‍.

Content Highlights: Congress Working Committee, Oommen Chandy, A.K Antoney, K.C. Venugopal, P.C. Chacko