വനിതാപ്രവർത്തകയെ മർദിക്കുന്നു.| Photo: ANI
ലഖ്നൗ: ബലാത്സംഗ കേസിൽ ആരോപണ വിധേയനായ ആളെ സ്ഥാനാര്‍ത്ഥിയാക്കിയ നടപടി ചോദ്യം ചെയ്ത വനിതാ പ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാക്കള്‍ മര്‍ദിച്ചു. ഉത്തര്‍പ്രദേശിലാണ് സംഭവം. മഹിളാകോണ്‍ഗ്രസ് പ്രവര്‍ത്തക താര യാദവാണ് മര്‍ദനത്തിന് ഇരയായത്.
ഉത്തര്‍പ്രദേശിലെ ദിയോറിയയിലെ ഉപ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് കയ്യേറ്റത്തിന് കാരണം. ബലാത്സംഗ കേസില്‍ ആരോപണ വിധേയനായ മുകുന്ദ് ഭാസ്കറിനെ ദിയോറിയയിൽ സ്ഥാനാര്‍ത്ഥിയാക്കിയത് ചോദ്യം ചെയ്ത പാര്‍ട്ടി പ്രവര്‍ത്തക താരാ യാദവിനെ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് കയ്യേറ്റം ചെയ്യുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറം ലോകം അറിഞ്ഞത്.
ഒരു ഭാഗത്ത് പാര്‍ട്ടി നീതിയ്ക്ക് വേണ്ടി പോരാടുന്നു. മറുഭാഗത്ത് ബലാത്സംഗ കേസില്‍ ആരോപണ വിധേയന് ടിക്കറ്റ് നല്കുന്നു. ഈ നടപടി പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്ന് കയ്യേറ്റത്തിന് ഇരയായ താര യാദവ് പറഞ്ഞു. പ്രിയങ്കാ ഗാന്ധി ഈ വിഷയത്തില്‍ നടപടി എടുക്കുന്നതിനായി കാത്തിരിക്കുകയാണെന്നും താരാ യാദവ് കൂട്ടിച്ചേര്‍ത്തു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ദേശീയ വനിതാകമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മ വ്യക്തമാക്കി.
Content Highlight: Congress women worker thrashed in UP
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..