വിദിഷ (മധ്യപ്രദേശ്): മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ പത്ത് ദിവസത്തിനകം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. വിദിഷയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നര ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളിയെന്നും എന്നാല്‍ കര്‍ഷകര്‍ക്കുവേണ്ടി യാതൊന്നും ചെയ്തില്ലെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാണിച്ചു. പ്രധാനമന്ത്രി എഴുതിത്തള്ളിയ കടങ്ങള്‍ മുഴുവന്‍ അദ്ദേഹത്തിന്റെ കോര്‍പ്പറേറ്റ് സുഹൃത്തുക്കള്‍ക്ക് വേണ്ടിയായിരുന്നു. പതിനായിരം കോടിയുമായി വിജയ്മല്യ രാജ്യം വിട്ടു. ആയിരക്കണക്കിന് കോടിയുടെ തട്ടിപ്പു നടത്തിയ നീരവ് മോദിയും മെഹുല്‍ ചോക്സിയും രാജ്യം വിട്ടു.
സമ്പന്നരെ അളവറ്റ് സഹായിക്കുമ്പോഴും പാവങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന് ശ്രദ്ധയില്ല. കടങ്ങള്‍ എഴുതിത്തള്ളുമെന്നും കാര്‍ഷികോത്പ്പന്നങ്ങള്‍ക്ക് അര്‍ഹമായ വില നല്‍കുമെന്നും നിലവിലെ സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയിരുന്നു. ഇതേപ്പറ്റി ചോദിക്കുമ്പോള്‍ പ്രധാനമന്ത്രി മൗനം പാലിക്കുന്നു - രാഹുല്‍ ഗാന്ധി പറഞ്ഞു.
കോണ്‍ഗ്രസ് ജയിച്ചാല്‍ മോദി അധികാരത്തിലിരിക്കുമ്പോള്‍ തന്നെ മധ്യപ്രദേശിലെ കര്‍ഷകരുടെ കടം എഴുതിത്തള്ളുമെന്ന് രാഹുല്‍ പറഞ്ഞു. നവംബര്‍ 28നാണ് മധ്യപ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ 11ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
Content Highlights: Madhya Pradesh Election Eampaign, Gandhi, Narendra Modi
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..