രാഹുൽ ഗാന്ധി | Photo : PTI
ന്യൂയോര്‍ക്ക്: കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേടിയ തിരഞ്ഞെടുപ്പ് വിജയം തെലങ്കാനയിലും ആവര്‍ത്തിക്കുമെന്ന് രാഹുല്‍ ഗാന്ധി. ബിജെപിയെ ദുര്‍ബലമാക്കാന്‍ സാധിക്കുമെന്ന് കര്‍ണാടകയിലൂടെ കോണ്‍ഗ്രസ് തെളിയിച്ചു. കർണാടകയിൽ ബിജെപിയെ പരാജയപ്പെടുത്തുകയല്ല, ന്യൂനപക്ഷമാക്കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്നും രാഹുല്‍ പറഞ്ഞു. ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്-യുഎസ്എ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.
'തങ്ങളാല്‍ കഴിയാവുന്നതെല്ലാം ബിജെപി ചെയ്തു, അവര്‍ക്കൊപ്പം മാധ്യമങ്ങളുണ്ടായിരുന്നു. ഞങ്ങളുടെ പക്കലുള്ളതിന്റെ പത്ത് മടങ്ങ് സമ്പത്ത് അവര്‍ക്കുണ്ട്. അവര്‍ക്ക് സര്‍ക്കാരുണ്ട്, ഏജന്‍സിയുണ്ട്, എല്ലാമുണ്ട്. എന്നിട്ടും ഞങ്ങളവരെ ന്യൂനപക്ഷമാക്കി. അടുത്തത് തെലങ്കാനയിലാണ്. അവിടേയും ബിജെപിക്ക് കര്‍ണാടകയിലെ അവസ്ഥതന്നെയുണ്ടാകും. തിരഞ്ഞെടുപ്പിന് ശേഷം തെലങ്കാനയില്‍ ബിജെപിയെ മഷിയിട്ടുനോക്കിയാല്‍ പോലും കാണില്ല', രാഹുല്‍ പറഞ്ഞു. തെലങ്കാനയില്‍ മാത്രമല്ല തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഢ് എന്നിവടങ്ങളിലും ബിജെപിയ്ക്ക് പരാജയം നേരിടേണ്ടിവരുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
"കോണ്‍ഗ്രസല്ല, മറിച്ച് ഇന്ത്യയിലെ ജനങ്ങളാണ്, മധ്യപ്രദേശിലെ ജനങ്ങളാണ്, തെലങ്കാനയിലേയും രാജസ്ഥാനിലേയും ജനങ്ങളാണ് ബിജെപിയെ പരാജയപ്പെടുത്താന്‍ പോകുന്നത്, ജനങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന വിദ്വേഷവുമായി ബിജെപിയ്ക്ക് ഇനി അധികം മുന്നോട്ടുപോകാനാകില്ല", രാഹുല്‍ പറഞ്ഞു.
പ്രതിപക്ഷകക്ഷികള്‍ ഒന്നായിരിക്കുകയാണെന്നും എല്ലാവരും ഒത്തുചേര്‍ന്ന് ബിജെപിക്കെതിരെ ആദര്‍ശപരമായ പോരാട്ടം നടത്തുമെന്നും രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രക്കിടെയുള്ള 'വിദ്വേഷത്തിന്റെ വില്‍പനച്ചന്തയില്‍ സ്‌നേഹത്തിന്റെ പീടിക തുറക്കും' എന്ന മുദ്രാവാക്യവും രാഹുല്‍ പരാമര്‍ശിച്ചു.
Content Highlights: Rahul Gandhi, Congress, BJP, Telangana, State Polls


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..