ബെംഗളൂരു: വിശ്വാസവോട്ടെടുപ്പിന് തയ്യാറാണെന്ന മുഖ്യമന്ത്രി കുമാരസ്വാമിയുടെ പ്രഖ്യാപനത്തെത്തുടർന്ന് കോൺഗ്രസ്, ബി.ജെ.പി എം.എൽ.എമാരെ റിസോർട്ടിലേക്കും ഹോട്ടലിലേക്കും മാറ്റി. നഗരത്തിന് പുറത്തുള്ള ക്ലാര്‍ക്ക് എക്സോട്ടിക്ക കണ്വെന്ഷന് റിസോര്ട്ട്സിലേക്കാണ് കോണ്‍ഗ്രസ് എം.എല്‍.എമാരെ മാറ്റിയത്. ബി.ജെ.പി എം.എല്‍എമാരെ നഗരത്തിലെ റമദ ഹോട്ടലിലേക്കാണ് മാറ്റിയത്.
വിശ്വാസ വോട്ടെടുപ്പിന് തയ്യാറെന്ന് നിയമസഭയെ അറിയിച്ച മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി അധികാരത്തില്‍ കടിച്ചുതൂങ്ങി നില്ക്കുക തന്റെ ലക്ഷ്യമല്ലെന്നും വ്യക്തമാക്കിയിരുന്നു.
എം.എല്‍.എമാരും അതുപോലെ സ്പീക്കറും സമര്‍പ്പിച്ച സുപ്രീം കോടതി ഹര്‍ജിയിലെ നടപടികള്‍ ചൊവ്വാഴ്ചയിലേക്ക് നീണ്ടതോടെയാണ് മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി നിയമസഭ സമ്മേളനത്തില്‍ വിശ്വാസ വോട്ട് തേടാന്‍ തയ്യാറാണെന്ന് പ്രഖ്യാപിച്ചത്. തിങ്കളാഴ്ചയാകും വിശ്വാസ വോട്ട് തേടുന്ന പ്രക്രിയ നിയമസഭയില്‍ നടക്കുക.
സര്‍ക്കാരിനും കോണ്‍ഗ്രസിനും ഏറെ നിര്‍ണായകമായ വിശ്വാസ വോട്ടെടുപ്പില്‍ കൂടുതല്‍ അട്ടിമറികള്‍ക്കുള്ള സാധ്യതകള്‍ ഒഴിവാക്കാനാണ് കോണ്‍ഗ്രസ് നിലവിലുള്ള എം.എല്‍.എമാരെ റിസോര്‍ട്ടിലേക്ക് മാറ്റി.
Congress to move its MLAs to Resorts in Bengaluru