
-
ബെംഗളൂരു: ലോക്ക്ഡൗണ്‍ കാലത്ത് കുട്ടികള്‍ക്കൊപ്പം സ്വിമ്മിങ് പൂളില്‍ ചിലവഴിക്കുന്ന ചിത്രം പങ്കുവെച്ച കര്‍ണാടക മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍. സംസ്ഥാനത്തെ കോവിഡ് റെസ്പോണ്‍സ് ടീമിന്റെ ചാര്‍ജ് വഹിക്കുന്ന മന്ത്രി കെ. സുധാകര്‍ നിരുത്തരവാദിത്തപരമായാണ് പെരുമാറുന്നതെന്ന് ശിവകുമാര്‍ വിമര്‍ശിച്ചു.
കര്‍ണാടകയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന മന്ത്രിയായ സുധാകര്‍ ഞായാറാഴ്ചയാണ് മക്കള്‍ക്കൊപ്പം പൂളില്‍ ചെലവഴിക്കുന്ന ചിത്രം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. എന്നാല്‍ പോസ്റ്റിനു വിമര്‍ശനങ്ങള്‍ വന്നതോടെ ചിത്രം ഡിലീറ്റ് ചെയ്തു. ഇതിനെതിരെയാണ് ഡി.കെ. ശിവകുമാര്‍ രംഗത്തെത്തിയത്.
ലോകത്ത് എല്ലാവരും വലിയ ആരോഗ്യപ്രതിസന്ധിയിലൂടെ കടന്നുപോവുമ്പോള്‍ കോവിഡ് ചാര്‍ജുള്ള മന്ത്രി സ്വിമ്മിങ് പൂളില്‍ സമയം ചെലവഴിച്ചുകൊണ്ട് നിരുത്തരവാദിത്തപരമായി പെരുമാറുകയാണ്. ഇത് ധാര്‍മികതയെ ബാധിക്കുന്ന വിഷയമാണ്. മന്ത്രിസഭയില്‍ നിന്നും സുധാകര്‍ രാജിവെക്കണമെന്നും മുഖ്യമന്ത്രി അദ്ദേഹത്തെ സഭയില്‍ നിന്നും പുറത്താക്കണമെന്നും ശിവകുമാര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.
കഴിഞ്ഞ വര്‍ഷം കര്‍ണാടകയില്‍ നടന്ന രാഷ്ട്രീയ അട്ടിമറിയില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന എംഎല്‍എമാരില്‍ ഒരാളാണ് കെ. സുധാകര്‍.
Content Highlights: Congress targets Karnataka minister for posting pool photos during lockdown
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..