സച്ചിൻ പൈലറ്റ്, അശോക് ഗഹലോത്ത്. Photo: PTI
ജയ്പുര്‍: രാജസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു. സച്ചിന്റെ വിശ്വസ്തരായ രണ്ട് എം.എല്‍.എമാരെ കോണ്‍ഗ്രസ് പുറത്താക്കി. സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ ബി.ജെ.പി. നേതാവ് സഞ്ജയ് ജെയിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.
വിമത എം.എല്‍.എമാരായ ഭന്‍വര്‍ലാല്‍ ശര്‍മ, വിശ്വേന്ദ്ര സിങ് എന്നിവരെയാണ് പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍നിന്ന് കോണ്‍ഗ്രസ് സസ്പെന്‍ഡ് ചെയ്തത്. സര്‍ക്കാരിനെ വീഴ്ത്താന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ഇരുവര്‍ക്കും എതിരെ നടപടി.
അതേസമയം, സര്‍ക്കാരിനെ വീഴ്ത്താനുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ ഭന്‍വര്‍ ലാല്‍ ശര്‍മയ്ക്കും കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്തിനുമെതിരെ രാജസ്ഥാന്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തു.
കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്തും ബി.ജെ.പി. നേതാവ് സഞ്ജയ് ജെയിനുമായി ഭന്‍വര്‍ നടത്തിയ ചര്‍ച്ചകളുടെ ഓഡിയോ ക്ലിപ്പുകളാണ് കഴിഞ്ഞദിവസം പുറത്തെത്തിയതെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല ആരോപിച്ചു.
തന്നെയും ഒപ്പമുള്ള 17 എം.എല്‍.എമാരെയും അയോഗ്യരാക്കാനുള്ള നീക്കത്തിനെതിരെ സച്ചിന്‍ പൈലറ്റ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് കോടതി പരിഗണിക്കാനിരിക്കെയാണ് കോണ്‍ഗ്രസ് നീക്കം.
content highlights: congress suspends two rebel mla's
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..