നോട്ടുകെട്ടുകളുമായി പിടിയിലായ ജാര്‍ഖണ്ഡ് MLA മാർ അറസ്റ്റില്‍; സസ്‌പെന്‍ഡ് ചെയ്ത് കോണ്‍ഗ്രസ്


എം.എൽ.എമാർ പണവുമായി എത്തിയ വാഹനം പോലീസ് പരിശോധിക്കുന്നു. | Photo: PTI

ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ പണവുമായി പിടിയിലായ ജാര്‍ഖണ്ഡില്‍നിന്നുള്ള കോണ്‍ഗ്രസ് എം.എല്‍.എമാര്‍ അറസ്റ്റില്‍. ജാംതാഡ എം.എല്‍.എ. ഇര്‍ഫാന്‍ അന്‍സാരി, ഖിജ്രി എം.എല്‍.എ. രാജേഷ് കച്ഛപ്, കോലെബിര എം.എല്‍.എ. നമന്‍ ബിക്സല്‍ കോംഗാരി എന്നിവരെയാണ് ശനിയാഴ്ച വാഹനത്തില്‍ വന്‍തുകയുമായി പശ്ചിമ ബംഗാള്‍ പോലീസ് പിടികൂടിയത്. പോലീസ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും കേസ് അന്വേഷണം സി.ഐ.ഡി. (ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്മെന്റ്) ഏറ്റെടുക്കുമെന്നും ഉന്നത പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തിന് പിന്നാലെ മൂന്ന് എം.എല്‍.എമാരെയും കോണ്‍ഗ്രസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. മൂന്ന് എം.എല്‍.എമാരെയും കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി സസ്പെന്‍ഡ് ചെയ്ത വിവരം ജാര്‍ഖണ്ഡ് കോണ്‍ഗ്രസിന്റെ ചുമതലയുള്ള സെക്രട്ടറി ജനറല്‍ അവിനാഷ് പാണ്ഡേയാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. എല്ലാവരെയും സംബന്ധിച്ച കാര്യങ്ങള്‍ അറിയാമെന്നും വരുംദിവസങ്ങളില്‍ സംഭവവുമായി ബന്ധമുണ്ടെന്ന് തെളിയുന്നവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പിടിയിലായ മൂന്ന് എം.എല്‍.എമാരെയും ഹൗറ റൂറല്‍ പോലീസ് ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്. പണത്തിന്റെ ഉറവിടത്തേക്കുറിച്ചാണ് ഇവരോട് ആരായുന്നത്. ഹൗറയിലെ റാണിഹതിയിലെ ദേശീയപാത 16-ല്‍ കോണ്‍ഗ്രസ് എം.എല്‍.എമാരുമായി വന്ന എസ്.യു.വി. രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് പരിശോധിച്ചത്. തുടര്‍ന്ന് വലിയ അളവില്‍ പണം വാഹനത്തില്‍നിന്ന് കണ്ടെടുക്കുകയായിരുന്നു.

എം.എല്‍.എമാരെ പണവുമായി പിടികൂടിയ വിഷയത്തില്‍ ബി.ജെ.പി. ബന്ധം ആരോപിച്ച കോണ്‍ഗ്രസ്, ജാര്‍ഖണ്ഡ് സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ എം.എല്‍.എമാര്‍ക്ക് പണം നല്‍കുകയായിരുന്നു എന്ന ആരോപണവും ഉന്നയിച്ചിരുന്നു. 'തങ്ങളുടേതല്ലാത്ത സര്‍ക്കാരുകളെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നത് ബി.ജെ.പിയുടെ സ്വഭാവത്തിലുള്ള കാര്യമാണ്. ഹേമന്ദ് സോറന്‍ സര്‍ക്കാരിനെതിരെയും സമാനമായ കാര്യം ചെയ്തിരുന്നു', എന്നായിരുന്നു ജാര്‍ഖണ്ഡ് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ബന്ധു ടിര്‍ക്കി നേരത്തെ ആരോപിച്ചത്. സര്‍ക്കാരിനെ വീഴ്ത്താന്‍ വേണ്ടി മാത്രമാണ് എം.എല്‍.എമാര്‍ക്ക് പണം നല്‍കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അതേസമയം, ജാര്‍ഖണ്ഡിലെ സഖ്യസര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബി.ജെ.പി. ശ്രമമാണ് ഇതെന്ന കോണ്‍ഗ്രസ് ആരോപണങ്ങള്‍ക്കെതിരേ പിടിയിലായ എം.എല്‍.എമാരില്‍ ഒരാളായ ഇര്‍ഫാന്‍ അന്‍സാരിയുടെ ബന്ധുക്കള്‍ രംഗത്തെത്തി. നാല്‍പ്പത്-അന്‍പത് ലക്ഷം രൂപകൊണ്ട് സര്‍ക്കാരിനെ വീഴ്ത്താനാകില്ലെന്ന് അവര്‍ പറഞ്ഞതായി വാര്‍ത്താ ഏജന്‍സി പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. വരാനിരിക്കുന്ന ഉത്സവകാലത്തിന് മുന്നോടിയായി ഹൗറയില്‍ ഷോപ്പിങ്ങിന്, പ്രത്യേകിച്ച് സാരികള്‍ വാങ്ങാനാണ് ഇര്‍ഫാന്‍ പോയതെന്നും അതാണ് ഒരുപാട് പണം കൈവശമുണ്ടായിരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ബി.ജെ.പിയുടെ ജാര്‍ഖണ്ഡിലെ ഓപ്പറേഷന്‍ താമര വെളിച്ചത്തായി എന്നായിരുന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്രാം രമേശ് പ്രതികരിച്ചത്.

Content Highlights: congress suspends mlas caught with money

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
priya varghees

1 min

റിസര്‍ച്ച് സ്‌കോര്‍ ഏറ്റവും കുറവ്; പ്രിയ വര്‍ഗീസിന്റെ വിവാദ നിയമനത്തില്‍ നിര്‍ണായക രേഖ പുറത്ത്

Aug 13, 2022


kt jaleel

1 min

പാക് അധീന കശ്മീരിനെ ആസാദ് കശ്മീർ എന്നു വിശേഷിപ്പിച്ച് ജലീൽ; പരാമർശം വൻവിവാദം

Aug 12, 2022


mv govindan

കേരളത്തിലെ കറിപൗഡറുകളെല്ലാം വ്യാജം, വിഷം - മന്ത്രി എം.വി. ഗോവിന്ദന്‍

Aug 11, 2022

Most Commented