പ്രശാന്ത് കിഷോർ| Photo: ANI
ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി ഇനി യോജിച്ച് പ്രവര്‍ത്തിക്കില്ലെന്ന് വ്യക്തമാക്കി തിരഞ്ഞെടുപ്പു തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. തിരഞ്ഞെടുപ്പു വിജയത്തിലെ തന്റെ ട്രാക്ക് റെക്കോഡ് കോണ്‍ഗ്രസ് തകര്‍ത്തെന്നും അതിനാലാണ് ഇനി ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കാത്തതിന് കാരണമെന്നും അദ്ദേഹം ബിഹാറില്‍ പറഞ്ഞു.
അന്തരിച്ച ആര്.ജെ.ഡി. നേതാവ് രഘുവന്‍ശ് പ്രസാദ് സിംഘിന്റെ വൈശാലിയിലെ വസതിയില്‍നിന്ന് ആരംഭിച്ച ജന്‍ സുരാജ് യാത്രയ്ക്കിടെയാണ് കോണ്‍ഗ്രസിനോടുള്ള തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പു വിജയത്തിലെ എന്റെ റെക്കോഡ് കോണ്‍ഗ്രസ് തകര്‍ത്തു. അതുകൊണ്ട് ഇനി ഞാന്‍ അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കില്ല. കോണ്‍ഗ്രസ് നന്നാകാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Also Read
2011 മുതല്‍ 2021 വരെ 11 തിരഞ്ഞെടുപ്പുകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2015-ല്‍ ബിഹാറില്‍ ജയിച്ചു. 2017-ല്‍ പഞ്ചാബില്‍ വിജയിച്ചു. 2019-ല്‍ ജഗന് മോഹന്‍ റെഡ്ഡി ആന്ധ്രാപ്രദേശില്‍ വിജയിച്ചു. തമിഴ്നാട്ടിലും ബംഗാളിലും വിജയിച്ചു. 11 വര്‍ഷത്തിനിടെ ഒരേയൊരു തിരഞ്ഞെടുപ്പില്‍ മാത്രമാണ് പരാജയപ്പെട്ടത്, 2017-ലെ ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍. അതുകൊണ്ടാണ് ഇനിയൊരിക്കലും കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കില്ലെന്ന് ഞാന്‍ തീരുമാനിച്ചത്-കൈകള്‍ കൂപ്പിക്കൊണ്ട് പ്രശാന്ത് കിഷോര്‍ പറഞ്ഞു.
അഭിവൃദ്ധിയുണ്ടാകാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയോടു ബഹുമാനമുണ്ട്. പക്ഷെ നിലവിലത്തെ അവസ്ഥയില്‍, ആ പാര്‍ട്ടിക്ക് സ്വയം മെച്ചപ്പെടാനുള്ള കഴിവില്ല. അത് മുങ്ങിക്കൊണ്ടിരിക്കുകയാണ്, നമ്മളെയും മുക്കിക്കളയും- പ്രശാന്ത് കിഷോര്‍ കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..