
ഡിസ്റ്റിലറിയില്‍ നിര്‍മിച്ച ഹാന്‍ഡ് സാനിറ്റൈസര്‍ ബോട്ടിലില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടാറിന്റെയും ഉപമുഖ്യമന്ത്രിയുടേയും പതിപ്പിച്ചിരുന്നു. ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയായിരുന്നു കോണ്‍ഗ്രസിന്റെ വിമര്‍ശനം.
ബഹുമാനപ്പെട്ട ഘട്ടാര്‍ജീ & ദുഷ്യന്ത് ജീ, കൊറോണ വൈറസ് ബാധയില്‍ പ്രതിസന്ധിയിലായിരിക്കുന്ന ഈ സമയത്തെങ്കിലും നിങ്ങളുടെ രാഷ്ട്രീയവും സെല്‍ഫ് പ്രമോഷനും നിര്‍ത്തിക്കൂടെ- കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രം പങ്കുവെച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.
ബി.ജെ.പിയും ജെ.ജെ.പിയും ധരിച്ചിരിക്കുന്നത് ഇപ്പോള്‍ രാജ്യത്ത് അസുഖമല്ല പകരം അവരുടെ തിരഞ്ഞെടുപ്പ് റാലി നടക്കുന്നതായാണ്. രോഗത്തെ അവരുടെ പ്രചരണത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന ആക്ഷേപം ഉന്നയിച്ച് രാജ്യസഭാംഗമായ ദീപേന്ദര്‍ സിങ് ഹൂഡയും വിമര്‍ശനം ഉയര്‍ത്തി രംഗത്തെത്തി.
അതേസമയം ഹാന്‍ഡ് സാനിറ്റൈസര്‍ ബോട്ടിലില്‍ തന്റെ ചിത്രത്തെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ലോകം മുഴുവന്‍ കൊറോണക്കെതിരേ പോരാടുമ്പോള്‍ ഇത്തരം ചര്‍ച്ചകള്‍ക്ക് യാതൊരു പ്രസക്തിയുമില്ലെന്ന പ്രതികരണവുമായി മുഖ്യമന്ത്രിയും രംഗത്തെത്തി.
ഹാന്‍ഡ് സാനിറ്റൈസറുകളുടെ ആവശ്യം കൂടിയതോടെ ഡിസ്റ്റിലറികളില്‍ മദ്യത്തിന് പകരം ഹാന്‍ഡ് സാനിറ്റൈസറുകള്‍ നിര്‍മിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
Content Highlights: Congress slams Haryana CM for pics on hand sanitisers
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..