ഭാരത് ജോഡോ യാത്രക്കിടെ കോണ്‍ഗ്രസ് സേവാദള്‍ ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ പാണ്ഡെ അന്തരിച്ചു


കോൺഗ്രസ് സേവാ ദൾ ജനറൽ സെക്രട്ടറി കൃഷ്ണകുമാർ പാണ്ഡെക്ക് അന്ത്യാജ്ഞലി അർപ്പിക്കുന്ന രാഹുൽ ഗാന്ധി | Photo: Twitter/@Jairam_Ramesh

മുംബൈ: ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നതിനിടെ കോണ്‍ഗ്രസ് സംഘടനയായ സേവാ ദളിന്റെ ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ പാണ്ഡെ അന്തരിച്ചു. ഭാരത് ജോഡെ യാത്രയ്ക്കിടെ ചൊവ്വാഴ്ച മുംബൈയില്‍ ആയിരുന്നു അന്ത്യം. യാത്രയില്‍ പങ്കെടുക്കുകയായിരുന്ന കൃഷ്ണകുമാര്‍ പാണ്ഡെ മാര്‍ച്ചിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചെന്ന് കോണ്‍ഗ്രസ് പ്രസ്താവനയില്‍ പറഞ്ഞു.

മുതിർന്ന നേതാവ് ദിഗ്‌വിജയ സിങ്ങിനും തനിക്കും ഒപ്പം ത്രിവര്‍ണ പതാകയുമായി യാത്രയില്‍ പങ്കെടുക്കവെ കൃഷ്ണകുമാർ പാണ്ഡെ കുഴഞ്ഞുവീഴുകയായിരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു. നാഗ്പൂരില്‍ ആര്‍എസ്എസിനെ നേരിട്ട ഉറച്ച കോണ്‍ഗ്രസുകാരനായിരുന്നു കൃഷ്ണകുമാർ പാണ്ഡെ എന്നും അദ്ദേഹത്തിന്റെ വിയോഗം ഏറെ ദുഃഖകരമാണെന്നും ജയറാം രമേശ് പറഞ്ഞു.



കൃഷ്ണകുമാര്‍ പാണ്ഡെയുടെ മരണത്തില്‍ രാഹുല്‍ ഗാന്ധി അനുശോചിച്ചു. അദ്ദേഹത്തിന്‍റെ വിയോഗം മുഴുവന്‍ കോണ്‍ഗ്രസ് കുടുംബത്തിനും ഏറെ സങ്കടകരമാണെന്ന് രാഹുല്‍ ട്വീറ്റില്‍ പറഞ്ഞു.

Content Highlights: congress seva dal leader dies during bharat jodo yatra


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented