
യോഗി ആദിത്യനാഥ് |ഫോട്ടോ:PTI
ലഖ്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനനാഥിനെ ബുൾഡോസർ നാഥ് എന്ന് വിളിക്കണമെന്ന് കോൺഗ്രസ്. യുവാക്കളുടെ സ്വപ്നങ്ങളെ ചവിട്ടിയരച്ച യോഗിയെ ബുൾഡോസർ നാഥ് അല്ലെങ്കിൽ ബുൾഡോസറുകളുടെ പ്രഭു എന്ന് വിളിക്കണമെന്നാണ് കോൺഗ്രസ് പറഞ്ഞത്.
കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിൽ ലഖ്നൗവിൽ നടക്കാനിരുന്ന അഞ്ച് കിലോ മീറ്റർ ഓട്ടത്തിന് ലഖ്നൗ പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു കോൺഗ്രസ് യോഗിയ്ക്കെതിരേ രംഗത്തെത്തിയത്. സ്ത്രീ മുന്നേറ്റത്തിനായി 'ലഡ്കി ഹൂൺ, ലഡ് സക്തീ ഹൂൺ' എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു പരിപാടി നടത്താനിരുന്നത്.
ലഖ്നൗവിൽ കോൺഗ്രസ് സംഘടിപ്പിച്ച മാരത്തണിൽ ഓടാൻ ആഗ്രഹിച്ച പെൺകുട്ടികളുടെ സ്വപ്നങ്ങൾ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തകർത്തുവെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. സ്ത്രീ വിരുദ്ധനായ യോഗി ശക്തരായ സ്ത്രീകളുടെ സ്വപ്നങ്ങൾ ഇല്ലാതാക്കി എന്ന് കോൺഗ്രസ് ട്വീറ്റ് ചെയ്തു.
Content highlights: Congress seeks to dub Adityanath as ‘Bulldozernath’
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..