യോഗേശ്വർ ദത്ത് | Photo: PTI
ചണ്ഡീഗഡ്: രാഷ്ട്രീയത്തില്‍ ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടി ഗുസ്തി താരം യോഗേശ്വര്‍ ദത്ത്. ബിജെപി സ്ഥാനാര്‍ഥിയായി ജനവിധി തേടിയ യോഗേശ്വര്‍ ദത്തിനെ 10,000ത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തി കോണ്‍ഗ്രസ് ഹരിയാണയിലെ ബറോഡ മണ്ഡലം നിലനിര്‍ത്തി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇന്ദുരാജ് നര്‍വാലിനോടാണ് യോഗേശ്വര്‍ ദത്ത് തോറ്റത്.
ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് യോഗേശ്വര്‍ ദത്ത് ബറോഡ മണ്ഡലത്തില്‍ പരാജയപ്പെടുന്നത്. 2019ല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 4,800 വോട്ടുകള്‍ക്കാണ് യോഗേശ്വര്‍ ദത്ത് കോണ്‍ഗ്രസിന്റെ കൃഷ്ണന്‍ ഹൂഡയോട് പരാജയപ്പെട്ടത്. അദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കര്‍ഷകര്‍ക്കെതിരായ കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ജനങ്ങള്‍ തക്ക മറുപടിയാണ് തിരഞ്ഞെടുപ്പിലൂടെ നല്‍കിയതെന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ കുമാരി ഷെല്‍ജ പറഞ്ഞു. കര്‍ഷകരുടേയും തൊഴിലാളികളുടേയും വിജയമാണിതെന്നും അവരുടെ പ്രതീക്ഷകള്‍ക്കൊത്ത് കോണ്‍ഗ്രസ് ഉയരുമെന്നും ഷെല്‍ജ ട്വീറ്റ് ചെയ്തു.
ഗുസ്തിയില്‍ ഒളിംപ്ക്‌സ് വെങ്കല മെഡല്‍ ജേതാവാണ് യോഗേശ്വര്‍ ദത്ത്.
Content Highlights: Congress's Indu Raj Narwal wins Baroda bypoll in Haryana,Yogeshwar Dutta loses
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..