രാജസ്ഥാന്റെ ചുമതലയില്‍നിന്ന് മാക്കന്‍ രാജിവച്ചു; പിന്നില്‍ സംസ്ഥാന കോണ്‍ഗ്രസിലെ തമ്മിലടിയെന്ന് സൂചന


അജയ് മാക്കൻ | Photo: PTI

ജയ്പുർ: രാജസ്ഥാൻ കോൺഗ്രസിന്റെ ചുമതലയിൽ നിന്ന് അജയ് മാക്കൻ രാജിവെച്ചു. സംസ്ഥാനത്ത് പാർട്ടിക്കുള്ളിലെ കലഹമാണ് രാജിപ്രഖ്യാപനത്തിന് കാരണമെന്നാണ് സൂചന. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നീണ്ട അനിശ്ചിതത്വമായിരുന്നു രാജസ്ഥാനിൽ ഉടലെടുത്തത്. ഇതിന് പിന്നാലെ രാജസ്ഥാൻ കോൺഗ്രസിന്റെ ചുമതല ഉണ്ടായിരുന്ന മാക്കൻ പാർട്ടിക്കുള്ളിൽ അസ്വസ്ഥനായിരുന്നുവെന്നാണ് റിപ്പോർട്ട്.

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗഹ്‌ലോതിന്റെ പേരായിരുന്നു ഉയർന്നു വന്നത്. എന്നാൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് പാർട്ടി അധ്യക്ഷ സ്ഥാനത്തേക്കില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. കേന്ദ്ര നേതൃത്വം അധ്യക്ഷ സ്ഥാനത്തേക്ക് ഗഹ്‌ലോതിനെ ഉറപ്പിക്കുന്ന വേളയിലായിരുന്നു രാജസ്ഥാനിലെ എം.എൽ.എമാർ രാജി ഭീഷണി മുഴക്കുകയും സംസ്ഥാനത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുക്കുകയും ചെയ്തത്.



രാജസ്ഥാനിൽ ഹൈക്കമാൻഡ് വിളിച്ച കോൺഗ്രസ് നിയമസഭാകക്ഷിയോഗത്തിൽ എം.എൽ.എ.മാർ ഹാജരാകാതിരുന്നതും സമാന്തരയോഗം വിളിച്ചതും അച്ചടക്കലംഘനമാണെന്ന് അജയ് മാക്കൻ ചൂണ്ടിക്കാട്ടിയിരുന്നു. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാനുള്ള ചർച്ചകൾക്കായി ഹൈക്കമാൻഡ് നിരീക്ഷകരായി നിലവിലെ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മാക്കനും എത്തിയപ്പോഴാണ് എം.എൽ.എ.മാർ തിരിഞ്ഞുനോക്കാതിരുന്നത്. പാർട്ടി ഇവർക്കെതിരെ നടപടിയെടുക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും പിന്നീട് എം.എൽ.എമാർക്കെതിരെ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ ഭാഗത്ത് നിന്ന് നടപടികൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഇത് രാജിപ്രഖ്യാപനത്തിന് കാരണമായി എന്നാണ് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്യുന്നത്.

Content Highlights: Congress's Ajay Maken Quits As Rajasthan In-Charge


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented