ജിന്നയോ മുസ്ലീങ്ങളോ അല്ല, വിഭജനത്തിന്റെ ഉത്തരവാദി കോൺഗ്രസ് -ഒവൈസി


അസാദുദ്ദീൻ ഒവൈസി | Photo: PTI

മൊറാദാബാദ്: ഇന്ത്യാ വിഭജനത്തിന്റെ ഉത്തരവാദികൾ മുസ്ലീങ്ങളോ മുഹമ്മദലി ജിന്നയോ അല്ല കോൺഗ്രസാണെന്ന് എഐഎംഐഎം നേതാവ് അസാദുദ്ദീൻ ഒവൈസി. ഉത്തർപ്രദേശിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു ഒവൈസി.

ചരിത്രം വായിക്കാത്ത ആർഎസ്എസിനേയും ബിജെപിയേയും സമാജ്​വാദി പാർട്ടിയേയും ഞാൻ വെല്ലുവിളിക്കുന്നു. വിഭജനം സംഭവിച്ചത് മുസ്ലീങ്ങളുടേയോ ജിന്നയുടേയോ കാരണം കൊണ്ടല്ല. ആ സമയത്ത് മുസ്ലീങ്ങളിൽ നവാബുമാർക്കും ബിരുദധാരികൾക്കും മാത്രമായിരുന്നു വോട്ടവകാശം ഉണ്ടായിരുന്നത്. അന്നത്തെ കോൺഗ്രസ് നേതാക്കളാണ് വിഭജനത്തിന് കാരണക്കാർ.

മുഹമ്മദലി ജിന്ന ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്നുവെങ്കിൽ വിഭജനം നടക്കില്ലായിരുന്നു എന്ന പരാമർശവുമായി സുഹേൽദേവ് ഭാരതീയ സമാജ്​വാദി പാർട്ടി നേതാവ് ഒപി രജ്ഭർ രംഗത്തെത്തിയിരുന്നു. ആർഎസ്എസിനെയും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി അസാദുദ്ദീൻ ഒവൈസിയും രംഗത്തെത്തിയിരിക്കുന്നത്.

2022ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ സമാജ്​വാദി പാർട്ടിയും സുഹേൽദേവ് ഭാരതീയ സമാജ്​വാദി പാർട്ടിയും സഖ്യകക്ഷികളായിട്ടാണ് മത്സരിക്കുന്നത്.

Content highlights: Congress Responsible For Partition, Says Asaduddin Owaisi Amid Jinnah Row


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
narendra modi

2 min

പ്രസംഗത്തിനുശേഷം നന്നായി ഉറങ്ങിക്കാണും, ഉണര്‍ന്നിട്ടുണ്ടാവില്ല; സഭയില്‍ രാഹുലിനെ പരിഹസിച്ച് മോദി

Feb 8, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


Cow Hug Day

1 min

പശുവിനെ കെട്ടിപ്പിടിക്കൂ; ഫെബ്രുവരി 14 'കൗ ഹഗ് ഡേ' ആയി ആചരിക്കണമെന്ന് കേന്ദ്രം

Feb 8, 2023

Most Commented