വേണമെങ്കില്‍ പുതിയ കണ്ണട തരാം; രാഹുലിനെ വിമര്‍ശിച്ച സ്മൃതിക്ക് മറുപടിയുമായി കോണ്‍ഗ്രസ് 


സ്മൃതി ഇറാനി, രാഹുൽ ഗാന്ധി | Photo: ANI

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് മറുപടിയുമായി കോണ്‍ഗ്രസ്. കഴിഞ്ഞയാഴ്ച കന്യാകുമാരിയില്‍നിന്ന് രാഹുല്‍ ഭാരത് ജോഡോ യാത്ര ആരംഭിച്ചപ്പോള്‍, സ്വാമി വിവേകാനന്ദനെ അവഗണിച്ചുവെന്നായിരുന്നു സ്മൃതിയുടെ വിമര്‍ശനം. ഇതിനാണ് തക്കമറുപടിയുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

രാഹുല്‍, സ്വാമി വിവേകാനന്ദനെ അവഗണിച്ചുവെന്ന് ആരോപിച്ച് സ്മൃതി നടത്തുന്ന പ്രസംഗവും രാഹുല്‍ വിവേകാനന്ദ പ്രതിമയ്ക്കു മുന്നില്‍ ആദരവ് അര്‍പ്പിക്കുന്ന ദൃശ്യങ്ങളും ചേര്‍ത്തുള്ള വീഡിയോ കോണ്‍ഗ്രസ് പങ്കുവെച്ചു. നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് ഈ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.

ഇന്ന് ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോടു ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്. ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള യാത്രയ്ക്ക് നിങ്ങള്‍ കന്യാകുമാരിയില്‍നിന്ന് തുടക്കം കുറിക്കുകയാണെങ്കില്‍ സ്വാമി വിവേകാനന്ദനെ അവഗണിക്കുന്ന വിധം ലജ്ജയില്ലാത്തവരാകരുത്. പക്ഷേ തോന്നുന്നത് രാഹുല്‍ ഗാന്ധിക്ക് ഇത്തരമൊരു (സ്വാമി വിവേകാനന്ദനെ ആദരിക്കുന്ന) നടപടി അംഗീകരിക്കാന്‍ കഴിയില്ല എന്നാണ്, എന്നായിരുന്നു സ്മൃതിയുടെ വിമര്‍ശനം. എന്നാല്‍ സ്വാമി വിവേകാനന്ദന്റെ പ്രതിമയ്ക്കു മുന്നില്‍ കൈകൂപ്പ് ആദരവ് അര്‍പ്പിക്കുന്ന രാഹുലിനെയാണ് വീഡിയോയില്‍ കാണാനാവുക.

സ്മൃതിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ചൂണ്ടിക്കാണിച്ച് രൂക്ഷവിമര്‍ശനവുമായി ജയ്‌റാം രമേശ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. നുണകള്‍ പ്രചരിപ്പിക്കുന്നതിലാണ് ബി.ജെ.പി. വിശ്വസിക്കുന്നത്. കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തതയോടെ കാണാന്‍ മിസിസ് ഇറാനിക്ക് പുതിയ കണ്ണട ആവശ്യമാണെങ്കില്‍, അത്തരത്തിലൊന്ന് നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്- ജയ്‌റാം രമേശ് പറഞ്ഞു.

Content Highlights: congress reply to smriti irani over her remark that rahul ignored swami vivekananda

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


anas

2 min

പോയത് നാലുകോടി രൂപ; ജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിക്ക് കത്തയച്ച് സംരംഭകന്‍

Oct 7, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented